സുരേഷിന് വികലാംഗ പെൻഷനും മുൻഗണന റേഷൻ കാർഡും
1299817
Sunday, June 4, 2023 6:29 AM IST
മാവേലിക്കര: ശരീരത്തിന്റെ ഇടതുഭാഗം തളർന്ന സുരേഷിന് വികലാംഗ പെൻഷൻ അനുവദിക്കാൻ നിർദേശിച്ച് മന്ത്രി സജി ചെറിയാൻ. കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലാണ് മാവേലിക്കര ചെന്നിത്തല പഞ്ചായത്ത് നാലാം വാർഡ് സ്വദേശി ഡി. സുരേഷ് പരാതിയുമായി എത്തിയത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് എഎവൈ റേഷൻ കാർഡും മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് അനുവദിച്ചു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രികളിലും ചികിത്സ നടത്തി വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. സുരേഷിന്റെ ഭാര്യ കമലാക്ഷി മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും വിധേയയായിട്ടുണ്ട്. മറ്റ് വരുമാന മാർഗങ്ങൾ ഒന്നുമില്ലാത്ത ഇവർക്കിപ്പോൾ ബന്ധുക്കളും നാട്ടുകാരും നൽകുന്ന സഹായം മാത്രമാണ് ഏക ആശ്രയം.