പെണ്‍കുട്ടികൾക്കായി ക്യാന്പ്
1297821
Sunday, May 28, 2023 2:12 AM IST
എടത്വ: ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി എടത്വ പഞ്ചായത്തിലെ പെണ്‍കുട്ടികൾക്കായി ക്യാന്പ് നടന്നു. വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ക്യാംപ് കൊടുപ്പുന്ന ഗവണ്മെന്റ് ഹൈസ്കൂളിലാണ് നടന്നത്. ചന്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗീസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ആൻസി ബിജോയി, ദീപ ഗോപകുമാർ, രജിത ആർ.കുമാർ എന്നിവർ പ്രസംഗിച്ചു. ഡോ.റസീൽ റഫീക്ക് ആരോഗ്യ പരിശോധന നടത്തി. ഡോ.എം.എസ്. ചിത്രലേഖ ദന്തപരിശോധനയും നടത്തി. മാർഷൽ ആർട്സ് ട്രെയിനർ അനിൽകുമാർ സ്വയം പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ഹണി ബി.ജോസ്, സെബി ജോസ്കുട്ടി, കൗണ്‍സിലർ ഷെറിൻ, നീനു, ജെറി എന്നിവർ ജീവിത നൈപുണ്യം, വ്യക്തിത്വ വികസനം, യോഗ തുടങ്ങിയ ക്ലാസുകളും നയിച്ചു.