വള്ളം ക​ട​ലി​ൽ ഇ​റ​ക്കു​ന്ന​തി​നി​ടെ മ​റി​ഞ്ഞു; തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​രി​ക്ക്
Thursday, March 30, 2023 10:56 PM IST
അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ക​ടലി​ൽ ഇ​റ​ക്കു​ന്ന​തി​നി​ടെ കൂ​റ്റ​ൻ തി​ര​മാ​ല​യി​ൽ​പ്പെട്ടു മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. വാ​ട​യ്ക്ക​ൽ ഈ​രേ​ശേ​രി​ൽ ടോ​മി (53), വാ​ട​യ്ക്ക​ൽ മാ​വേ​ലി ത​യ്യി​ൽ ആ​ന്‍റ​ണി (53) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
വ്യാ​ഴം പു​ല​ർ​ച്ചെ 4.30 ന് ​വാ​ട​യ്ക്ക​ൽ ക​ട​ൽ​ത്തീ​ര​ത്താ​യി​രു​ന്നു അ​പ​ക​ടം.
ഏ​ഴു തൊ​ഴി​ലാ​ളി​ക​ളു​മാ​യി ഈ​രേ​ശേ​രി​ൽ എ​ന്ന വ​ള്ളം ക​ര​യി​ൽനി​ന്ന് ക​ട​ലി​ലേ​ക്ക് ത​ള്ളി ഇ​റ​ക്കു​മ്പോ​ൾ കൂ​റ്റ​ൻ തി​ര​മാ​ല​യി​ലും കാ​റ്റി​ലും പെ​ട്ട് തി​രി​കെ ക​ര​യി​ലേ​ക്ക് എ​ത്തി മ​റി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കാ​ല് വ​ള്ള​ത്തി​ന​ടി​യി​ൽ​പ്പെ​ട്ടാ​ണ് ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റ​ത്.
ഇ​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ന്‍റെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽനി​ന്ന് 5000 രൂ​പ വീ​തം അ​ടി​യ​ന്തര സ​ഹാ​യം ന​ൽ​കി.