മകനെ മരിച്ച നിലയിൽ കണ്ടതിന് പിന്നാലെ കുഴഞ്ഞുവീണ അമ്മയും മരിച്ചു
1282630
Thursday, March 30, 2023 10:50 PM IST
അമ്പലപ്പുഴ: മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടതിനു പിന്നാലെ കുഴഞ്ഞുവീണ അമ്മയും മരിച്ചു. പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് വടക്ക് തെക്കേയറ്റത്ത് വീട്ടിൽ മദനന്റെ ഭാര്യ ഇന്ദുലേഖ (54), മകൻ നിധിൻ (32) എന്നിവരാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ നിധിനെ ബുധനാഴ്ച രാത്രി എട്ടോടെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
അമ്മ ഇന്ദുലേഖയെ പിന്നീട് വായിൽനിന്ന് നുരയും പതയും വന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11 ഓടെ മരിച്ചു. ഇന്ദുലേഖയുടെ മരണകാരണം പോസ്റ്റുമോർട്ടത്തിനുശേഷമേ അറിയു എന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ ഇന്നലെ വൈകുന്നേരം സംസ്കരിച്ചു. നിധിന്റെ സഹോദരങ്ങൾ മിഥുൻ, നവീൻ.