ആലപ്പുഴ: ഇന്ധനവില കൂട്ടി ജനങ്ങളെ വീർപ്പുമുട്ടിച്ച കേന്ദ്ര സർക്കാർ നടപടിക്കു പിന്നാലെ അന്യായനികുതി അടിച്ചേൽപ്പിച്ച് കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാർ ജനദ്രോഹ സർക്കാരായി മാറിയെന്ന് ഫോർവേഡ് ബ്ലോക്ക്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദേശീയ കുത്തകകളെ സഹായിക്കുന്നതിനുവേണ്ടിയാണ് ഭരിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. നികുതി വർധന പ്രാബല്യത്തിൽ വരുന്ന ഏപ്രിൽ 1 മുതൽ ജില്ലാ കേന്ദ്രങ്ങളിലും നിയോജകമണ്ഡലങ്ങളിലും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ അധ്യക്ഷത വഹിച്ചു. എൻ.കെ. വിദ്യാധരൻ, പ്രസാദ് അത്തിത്തറ, എം.പി. ഹരികുമാർ, സുരേന്ദ്രൻ, രവിചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.