മുഹമ്മ സിഎംഎസ് സ്കൂളിന് അഭിനന്ദനം
1282097
Wednesday, March 29, 2023 10:27 PM IST
മുഹമ്മ: പാഠ്യപാഠ്യേതര വിഷയങ്ങളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ച മുഹമ്മ സിഎംഎസ് എൽ പി സ്കൂളിന് മന്ത്രിമാരുടെ അഭിനന്ദനം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, കായികമന്ത്രി വി. അബ്ദു റഹിമൻ എന്നിവരാണ് അഭിനന്ദനം അറിയിച്ചത്.
ഉപജില്ലാ കായിക മേളയിലും മുഹമ്മ സ്പോർട്സ് അക്കാദമി നടത്തിയ മത്സരത്തിലും ഉപജില്ല കിഡ്സ് ഫെസ്റ്റിലും സി എം എസ് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു. ഈ നേട്ടങ്ങൾക്ക് പിന്നാലെയാണ് മന്ത്രിമാരുടെ അഭിനന്ദന കത്തുകൾ ലഭിച്ചത്.
അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്നു 660 കുട്ടികളുമായി സംസ്ഥാനത്തെ മികച്ച സ്കൂളുകളുടെ പട്ടികയിൽ ഇടം നേടിയെന്നത് അഭിമാനകരമാണെന്നും കത്തിൽ പറയുന്നു.