പാചകവാതക വിലവർധനവിനെതിരേ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ
1281894
Tuesday, March 28, 2023 11:11 PM IST
ആലപ്പുഴ: വാണിജ്യസിലിണ്ടറിന് 351 രൂപ വർധിപ്പിച്ച ഓയിൽ കമ്പനിയുടെ നടപടിയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിനു മുമ്പിൽ മാർച്ചും ധർണയും നടത്തി.
ഹോട്ടൽ വ്യവസായത്തെ കൈപിടിച്ചുയർത്തേണ്ട കേന്ദ്രസർക്കാർ വ്യവസായത്തെ നഷ്ടത്തിന്റെ പടുകുഴിയിലേക്ക് തള്ളി വിടുകയാണെന്നും ഓയിൽ കമ്പനികൾ കൊള്ളലാഭം കൊയ്യാനാണ് ഇതെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറി കെ.യു. നാസർ ഉദ്ഘാടനം ചെയ്തു.
നിത്യോപയോഗ സാധനങ്ങളുടെ ഭീമമായ വിലവർധനയും ഉദ്യോഗസ്ഥരുടെ കൊടിയ പീഡനവും സഹിച്ചാണ് സ്ഥാപനം നിലനിർത്തുന്നത് പ്രത്യക്ഷമായും പരോക്ഷമായും ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ഹോട്ടൽ മേഖല അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് നാസർ ബി താജ് അധ്യക്ഷത വഹിച്ചു. റോയ് മഡോണ, വി. മുരളീധരൻ, എസ്.കെ. നസീർ, എൻ.എച്ച്. നവാസ്, മുഹമ്മദ് കോയ മൂലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.