പുസ്തകങ്ങൾ കൈമാറി
1279708
Tuesday, March 21, 2023 10:51 PM IST
അമ്പലപ്പുഴ: നിയമസഭാ സാമാജികരുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച തുകയിൽ കണിയാംകുളം ജയ് ഹിന്ദ് ഗ്രന്ഥശാല വാങ്ങിയ പുസ്തകങ്ങൾ എച്ച്. സലാം എംഎൽഎ കൈമാറി. ഗ്രന്ഥശാലാ സെക്രട്ടറി ടി. സുരേഷ് ബാബു പുസ്തകങ്ങൾ ഏറ്റുവാങ്ങി. വനിതാവേദി പ്രവർത്തനോദ്ഘാടനവും മികച്ച വനിതാ സംരംഭകയായി തെരഞ്ഞെടുക്കപ്പെട്ട ആർ. നിത്യയെ ആദരിക്കുകയും ചെയ്തു.
ഗ്രന്ഥശാലാ ഹാളിൽ ചേർന്ന സമ്മേളനത്തിൽ ബി. ഗോപകുമാർ അധ്യക്ഷനായി. കൗൺസിലർമാരായ പ്രജിത കണ്ണൻ, മനീഷാ സജിൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സെക്രട്ടറി കെ.വി. ഉത്തമൻ, ശ്രീജ വിജയൻ എന്നിവർ പ്രസംഗിച്ചു.