ചെ​ന്നൈ​യി​ൽ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ നി​ന്ന് വീ​ണു യു​വാ​വ് മ​രി​ച്ചു
Thursday, February 2, 2023 10:34 PM IST
എ​ട​ത്വ: ചെ​ന്നൈ​യി​ല്‍ മൂ​ന്നുനി​ല കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍നി​ന്ന് വീ​ണ് യു​വാ​വ് മ​രി​ച്ചു. പ​ച്ച മൂ​ക്കോ​ടി പ​ന്ത്ര​ണ്ടി​ല്‍ റ്റി​നോ ജോ​സ​ഫ് (32) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 4.30 നാ​ണ് സം​ഭ​വം. കേ​ബി​ള്‍ വ​ലി​ക്കു​ന്ന​തി​നി​ടെ കാ​ല്‍വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് മൂന്നിന് പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ്മാ​താ പ​ള്ളി​യി​ല്‍. ഭാ​ര്യ: ഷി​ന്‍​സി. മ​ക​ള്‍: ന​ദാ​നി​യ (ഒ​ന്ന​ര വ​യ​സ്).

ന​ദി​യി​ല്‍ വീ​ണ് ഗൃഹ​നാ​ഥ​ന്‍ മ​രി​ച്ചു

എ​ട​ത്വ: കാ​ല്‍വ​ഴു​തി ന​ദി​യി​ല്‍ വീ​ണ് ഗൃഹ​നാ​ഥ​ന്‍ മ​രി​ച്ചു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡി​ല്‍ ക​റു​ക​യി​ല്‍ സു​കു​മാ​ര​ന്‍ (73) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.30ന് ​നീ​രേ​റ്റു​പു​റം തോ​മ്പി​ല്‍ ക​ട​വി​ലായി​രു​ന്നു അ​പ​ക​ടം. സു​ഹൃത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ച് നി​ല്‍​ക്കു​ന്ന​തി​നി​ടെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്‍നി​ന്ന് കാ​ല്‍വ​ഴു​തി ആ​ഴ​മേ​റി​യ മ​ണി​മ​ല ആ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കൂ​ടെ നി​ന്ന​വ​രും ഓ​ടി​യെ​ത്തി​യ​വ​രും ന​ദി​യി​ല്‍ ചാ​ടി സു​കു​മാ​ര​നെ ക​ര​യ്ക്ക് എ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് പ്രാ​ഥ​മി​ക ന​ട​പ​ടി സ്വീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം എ​ട​ത്വ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഭാ​ര്യ: ജ​ഗ​ത​മ്മ. മ​ക്ക​ള്‍: സു​ജ, സു​നി​ല്‍, അ​നി​ല്‍. മ​രു​മ​ക്ക​ള്‍: മ​ഞ്ജു, അ​ജീ​ഷ, ബൈ​ജു.

സൗ​ജ​ന്യ സി​ദ്ധ ക്യാന്പ്

മ​ണ്ണ​ഞ്ചേ​രി: വ​ലി​യ​വീ​ട് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃത്വ​ത്തി​ൽ അ​ഞ്ചി​ന് രാ​വി​ലെ 10ന് ​വ​ലി​യ​വീ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം സൗ​ജ​ന്യ സി​ദ്ധ പ​രി​ശോ​ധ​നാ ക്യാന്പ് ന​ട​ത്തും. ഡോ.​ സു​മ​യ്യ , ഡോ. ​രോ​ഹി​ണി എ​സ്. കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.