റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാർ തകർത്ത നിലയിൽ
1263329
Monday, January 30, 2023 9:58 PM IST
തുറവൂർ: റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാർ തകർന്ന നിലയിൽ. ചെല്ലാനം -അന്ധകാരനഴി തീരദേശ റോഡിൽ പള്ളിത്തോട് റോഡ് മുക്കിനു തെക്കുഭാഗത്തായി ഇന്ത്യൻ പെന്തക്കോസ് സഭ ആലയത്തിന്റെ മുൻഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാറാണ് കഴിഞ്ഞ ദിവസം രാത്രി തകർക്കപ്പെട്ടത്.
തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് വാലയിൽ സെബിന്റെ ഉടമസ്ഥതയിലുള്ള കാറാണ് തകർത്തത്. കരിങ്കൽ കൊണ്ട് ചില്ലുകൾ തകർക്കുകയും ഡോറും മറ്റും ഇടിച്ച് തകർക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച പള്ളിത്തോട് പ്രദേശത്ത് വ്യാപകമായി യുവാക്കൾ ഏറ്റുമുട്ടിയിരുന്നു. ഇതിൽ നിരവധിപ്പേർക്കു പരിക്കേറ്റിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് കാറും തകർക്കപ്പെട്ടതെന്ന് ഉടമസ്ഥൻ പറയുന്നു. ഉടമ കുത്തിയതോട് പോലീസിൽ പരാതി നൽകി.