എ​ക്യു​മെ​നി​ക്ക​ൽ സ​മ്മേ​ള​നം ന​ട​ത്തി
Saturday, January 28, 2023 10:35 PM IST
മ​ങ്കൊ​മ്പ്: ന​മു​ക്ക് ചു​റ്റു​മു​ള്ള​വ​രെ കാ​ണാ​നും കേ​ൾ​ക്കാ​നും സാ​ധി​ക്കു​മ്പോ​ൾ ഐ​ക്യം സാ​ധ്യ​മാ​കു​മെ​ന്ന് സി​എ​സ്‌​ഐ മു​ൻ മോ​ഡ​റേ​റ്റ​ർ ബി​ഷ​പ് തോ​മ​സ് കെ. ​ഉ​മ്മ​ൻ. കി​ട​ങ്ങ​റ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യു​ടെ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ച​ങ്ങ​നാ​ശേ​രി എ​ക്യൂ​മെ​നി​ക്ക​ൽ മൂവ്മെന്‍റിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​കാ​രി ഫാ.​ജേ​ക്ക​ബ് പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ​ഫ് ഈ​റ്റോ​ലി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ.​ബൈ​ജു തോ​മ​സ് അ​ച്ചി​റ ത​ല​ക്ക​ൽ, ഫാ.​സ്റ്റീ​ഫ​ൻ പു​ത്ത​ൻ​പ​റ​മ്പി​ൽ, ഫാ.​തോ​മ​സ് ചെ​റി​യാ​ൻ തേ​ല​ക്കാ​ട്ട്, ജ​സ്റ്റി​ൻ ബ്രൂ​സ്, പി.​സി ജോ​ർ​ജ്, കെ.​വി.​ജെ​യി​സ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.