വി​ധ​വ​യെ ക​ഴു​ത്തു മു​റി​ച്ചു കൊ​ല്ലാ​ൻ ശ്ര​മം; സ​ഹാ​യി അ​റ​സ്റ്റി​ൽ
Saturday, January 28, 2023 10:33 PM IST
മാ​ന്നാ​ർ: വി​ധ​വ​യാ​യ അ​റു​പ​തുകാ​രി​യെ ക​ഴു​ത്തു മു​റി​ച്ചു കൊ​ല്ലാ​ൻ ശ്ര​മം. അ​യ​ൽ​വാ​സി​യും സ​ഹാ​യി​യു​മാ​യ പ്ര​തി​യെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ബു​ധ​നൂ​ർ കി​ഴ​ക്കും മു​റി തൈ​ത്ത​റ​യി​ൽ മ​റി​യ(65)ത്തെ​യാ​ണ് ക​ഴു​ത്തു ക​ത്തികൊ​ണ്ട് മു​റി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​റി​യ​ത്തി​നന്‍റെ സ​ഹാ​യി​യും സ​മീ​പവാ​സി​യു​മാ​യ ബു​ധ​നൂ​ർ കി​ഴ​ക്കും മു​റി വ​ലി​യ വീ​ട്ടി​ൽ പ​ടി​ഞ്ഞാ​റേ​തി​ൽ മ​ണി​ക്കു​ട്ട​ൻ(​മ​നു - 43 )നെ ​മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.ക​ഴു​ത്തി​നു ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ മ​റി​യം സമീപ​ത്ത് താ​മ​സി​ക്കു​ന്ന സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓടി രക്ഷപ്പെടുക യായിരുന്നു. തു​ട​ർ​ന്ന് ഇവരെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ജോ​ലി​യി​ൽനി​ന്ന് വി​ര​മി​ച്ച ശേ​ഷം ഒ​റ്റയ്​ക്ക് താ​മ​സി​ച്ചി​രു​ന്ന മ​റി​യ​ത്തി​ന്‍റെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യി സ​ഹാ​യി​യാ​യി നി​ന്നി​രു​ന്ന​ത് മ​ണി​ക്കു​ട്ട​നാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​ മ​ദ്യ ല​ഹ​രി​യി​ൽ എ​ത്തി​യ പ്ര​തി​യും മ​റി​യ​വു​മാ​യി ന​ട​ന്ന ത​ർ​ക്ക​ത്തി​നി​ടെ​ക​ത്തികൊ​ണ്ട് ക​ഴു​ത്ത് മു​റി​ക്കു​ക​യായി​രു​ന്നു.​
ക​ഴു​ത്തി​നു ഗു​രു​ത​ര​മാ​യി മു​റി​വേ​റ്റ മറിയം പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ തീ​വ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യി പോ​ലീസ് പ​റ​ഞ്ഞു.​
മാ​ന്നാ​ർ പോ​ലീസ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്എ​ച്ച്ഒ ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ അ​ഭി​രാം, എ​സ്ഐ ശ്രീ​കു​മാ​ർ, സി​വി​ൽ പോ​ലി​സ് ഓ​ഫീ​സ​ർ മാ​രാ​യ പ്ര​ദീ​പ്, സി​ദ്ധി​ക്ക് ഉ​ൽ അ​ക്ബ​ർ, ഹ​രി​പ്ര​സാ​ദ്, വ​നി​താ സി​വി​ൽ പോ​ലി​സ് ഓ​ഫീ​സ​ർ സ്വ​ർ​ണ​രേ​ഖ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീസ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.