ന​ഷ്ട​മാ​യ​ത് മി​ക​ച്ച ക​ര്‍​ഷ​ക​നെ
Tuesday, January 24, 2023 12:13 AM IST
ചേ​ര്‍​ത്ത​ല: ദീ​പി​ക പാ​പ്പ​ച്ച​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​ത് ന​ല്ലൊ​രു ക​ര്‍​ഷ​ക​നെ​യാ​ണ്. നി​ര​വ​ധി ത​വ​ണ മി​ക​ച്ച ക​ര്‍​ഷ​ക​നു​ള്ള ആ​ദ​രം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. മി​ക​ച്ചൊ​രു നാ​ളി​കേ​ര ക​ര്‍​ഷ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ചൊ​രി​മ​ണ​ലു​മാ​യി മ​ല്ലി​ട്ടാ​യി​രു​ന്നു നാ​ളി​കേ​ര​കൃ​ഷി​യി​ല്‍ നേ​ട്ടം കൊ​യ്ത​ത്. കൂ​ടാ​തെ വാ​ഴ, ക​പ്പ, ചേ​മ്പ്, കാ​ച്ചി​ല്‍ തു​ട​ങ്ങി​യ​വ​യും അ​ദ്ദേ​ഹം കൃ​ഷി ചെ​യ്തി​രു​ന്നു. താ​ലൂ​ക്കി​ലെ നി​ര​വ​ധി ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​കളില്‍ അം​ഗ​മാ​യി​രു​ന്നു.

കാ​ര്‍​ഷി​ക പ്ര​ദ​ര്‍​ശ​ന​ന​ഗ​രി​യി​ല്‍ സ്ഥി​രം സാ​ന്നി​ധ്യമാ​യി​രു​ന്നു. കാ​ര്‍​ഷി​ക​രം​ഗ​ത്തെ അ​റി​വു​കാ​ര​ണം ധാ​രാ​ളം ആ​ളു​ക​ള്‍ കൃ​ഷി​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ​യ​ടു​ത്ത് എ​ത്തു​മാ​യി​രു​ന്നു. ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളും അ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ളും പ​ത്ര​ത്തി​ലൂ​ടെ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ലെ​ത്തി​ച്ചി​രു​ന്നു. ചൊ​രി​മ​ണ​ലി​ല്‍ കൃ​ഷി ചെ​യ്ത് നൂ​റു​മേ​നി കൊ​യ്ത അ​ദ്ദേ​ഹ​ത്തെ മു​ന്‍ മ​ന്ത്രി​മാ​രാ​യ മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍, പി.​ തി​ലോ​ത്ത​മ​ന്‍, ഡോ.​തോ​മ​സ് ഐ​സ​ക്, എ.​എം ആ​രീ​ഫ് എം​പി തു​ട​ങ്ങി​യ​വ​ര്‍ ആ​ദ​രി​ച്ചി​ട്ടു​ണ്ട്.