ത​ഴ​ക്ക​ര മാ​വേ​ലി​ക്ക​ര ചെ​ട്ടി​കു​ള​ങ്ങ​ര ശു​ദ്ധ​ജ​ലപ​ദ്ധ​തി യാ​ഥാ​ർ​ഥ്യമാ​കു​ന്നു
Wednesday, November 30, 2022 10:01 PM IST
വേ​ലി​ക്ക​ര:​ ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ സ​മ്പൂ​ര്‍​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​നു​വ​രി​യി​ല്‍ തു​ട​ങ്ങും.​ ത​ഴ​ക്ക​ര, മാ​വേ​ലി​ക്ക​ര, ചെ​ട്ടി​കു​ള​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​മ്പൂ​ര്‍​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണി​ത്. 2018-19 ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച​തും പി​ന്നീ​ട് ജ​ല​ജീ​വ​ൻ മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സ്വ​പ്ന പ​ദ്ധ​തി​യ്ക്കാ​യി 160 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ക.​
പ​തി​നൊ​ന്നു ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണശേ​ഷി​യു​ള്ള സം​ഭ​ര​ണി​യ്ക്കാ​യി ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ 15 സെ​ന്‍റ് സ്ഥ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍നി​ന്ന് വി​ട്ടുന​ല്‍​കാ​ന്‍ ക​ള​ക്ട​ര്‍ വി.​ആ​ര്‍.​ കൃ​ഷ്ണ​തേ​ജ ഉ​ത്ത​ര​വ് ന​ല്‍​കി.​
എം.​എ​സ്.​ അ​രു​ണ്‍​കു​മാ​ര്‍ എംഎ​ല്‍എ​ നി​ര​ന്ത​രം അ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൃ​ഷിമ​ന്ത്രി പി.​പ്ര​സാ​ദ് പ്ര​ത്യേ​ക അ​നു​മ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ക​ള​ക്ട​ര്‍ ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍ സ്ഥ​ലം ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്.​ മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ മ​ണ്ഡ​പ​ത്തി​ന്‍ ക​ട​വി​നു സ​മീ​പ​മാ​ണ് കി​ണ​ര്‍ നി​ര്‍​മിക്കു​ന്ന​ത്.​ ജ​ല അ​ഥോറി​റ്റി​യു​ടെ മാ​വേ​ലി​ക്ക​ര​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് ട്രീ​റ്റ്‌​മെന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ക.
ജ​ല​അ​ഥോറി​റ്റി പ്രോ​ജ​ക്ട് ഡി​വി​ഷ​ന്‍ ആ​ല​പ്പു​ഴയ്​ക്കാ​ണ് നി​ര്‍​മാണ ചു​മ​ത​ല.​ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ത​ഴ​ക്ക​ര, ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ​യും കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.
എം.​എ​സ്.​ അ​രു​ണ്‍​കു​മാ​ര്‍ എംഎ​ല്‍എ, ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഷീ​ബാ​ സ​തീ​ഷ്, പ്രോ​ജ​ക്ട് ഡി​വി​ഷ​ന്‍ അ​സി.​ എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഹ​ഷീ​ര്‍, അ​സി.​ എ​ന്‍​ജി​നിയ​ര്‍ ഗോ​പ​ന്‍.​ ആ​ര്‍, എ​സ്.​ അ​നി​രു​ദ്ധ​ന്‍, ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ജ​ല​സം​ഭ​ര​ണി​ക്ക് വി​ട്ടുന​ല്‍​കി​യ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.
പാ​റ്റൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് നി​ല​വി​ലു​ള്ള പ​മ്പ് ഹൗ​സി​നു സ​മീ​പം അ​ച്ച​ൻ​കോ​വി​ൽ ആ​റ്റി​ൽ പു​തി​യ വെ​ൽ കം ​പ​മ്പ് ഹൗ​സ് സ്ഥാ​പി​ക്കു​ന്ന​തോ​ടെ പാ​ല​മേ​ൽ, നൂ​റ​നാ​ട്, താ​മ​ര​ക്കു​ളം, ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ള്ളി​കു​ന്നം ശു​ദ്ധ​ജ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശു​ദ്ധ​ജ​ല ടാ​ങ്ക് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​വി​ടെ​യും സ​മ്പൂ​ർ​ണ ജ​ലവി​ത​ര​ണം യാ​ഥാ​ർ​ഥ്യമാ​കും.
കു​റ​ത്തി​കാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യമാ​കു​ന്ന​തി​നാ​യി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ൽ സ്റ്റീ​ൽ ആ​ർ​ച്ച് സ്ഥാ​പി​ച്ച് പൈ​പ്പ് ലൈ​ൻ ക​ട​ത്തിവി​ടു​ന്ന പ്ര​വൃ​ത്തി കേ​ര​ള വാ​ട്ട​ർ അഥോ റി​റ്റി റീ ​ടെ​ൻ​ഡ​ർ ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഈ ​പ​ദ്ധ​തി​ക​ളെ​ല്ലാം യാ​ഥാ​ർ​ഥ്യമാ​കു​ന്ന​തോ​ടെ മാ​വേ​ലി​ക്ക​ര നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ ശു​ദ്ധ​ജ​ല ക്ഷാ​മ​ത്തി​നു ശാ​ശ്വ​ത​മ പ​രി​ഹാ​രം ആ​കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.