ആലപ്പുഴ റവന്യുജില്ലാ കായികമേള സമാപിച്ചു ! കാ​യി​കകി​രീ​ടം ആ​ല​പ്പു​ഴയ്ക്ക്
Sunday, November 27, 2022 2:52 AM IST
ചേർര്‍​ത്ത​ല: റ​വ​ന്യൂ​ജി​ല്ലാ കാ​യി​ക കി​രീ​ടം ആ​ല​പ്പു​ഴ​യ്ക്ക്. ചേ​ര്‍​ത്ത​ല​യു​മാ​യു​ള്ള ക​ടു​ത്ത പോ​രാ​ട്ട​ത്തി​ല്‍ 44 സ്വ​ര്‍​ണ​വും 29 വെ​ള്ളി​യും 22 വെ​ങ്ക​ല​വു​മ​ട​ക്കം 375 പോ​യി​ന്‍റു നേ​ടി​യാ​ണ് ആ​ല​പ്പു​ഴ കി​രീ​ട​മു​യ​ര്‍​ത്തി​യ​ത്. 298 പോ​യി​ന്‍റു​മാ​യി ചേ​ര്‍​ത്ത​ല ഉ​പ​ജി​ല്ലാ ര​ണ്ടാം സ്ഥാ​നം നേ​ടി. 29 സ്വ​ര്‍​ണ​വും 33 വെ​ള്ളി​യും 24 വെ​ങ്ക​ല​വു​മാ​യാ​ണ് ചേ​ര്‍​ത്ത​ല ര​ണ്ടാ​മ​തെ​ത്തി​യ​ത്.

ആ​റു സ്വ​ര്‍​ണ​വും 11വെ​ള്ളി​യും 14 വെ​ങ്ക​ല​വു​മ​ട​ക്കം 88 പോ​യി​ന്‍റു​നേ​ടി തു​റ​വൂ​ര്‍ മൂ​ന്നാ​മ​തെ​ത്തി. 11 സ്വ​ര്‍​ണ​വും മൂ​ന്നു വെ​ള്ളി​യും 14 വെ​ങ്ക​ല​വു​മ​ട​ക്കം 80 പോ​യി​ന്‍റോ​ടെ മാ​വേ​ലി​ക്ക​ര നാ​ലാം സ്ഥാ​ന​വും നേ​ടി. സ്‌​കൂ​ള്‍ ഇ​ന​ത്തി​ല്‍ 13 സ്വ​ര്‍​ണ​വും 14 വെ​ള്ളി​യും നാ​ലു​വെ​ങ്ക​ല​വു​മ​ട​ക്കം 111 പോ​യി​ന്‍റ് നേ​ടി​യ ആ​ല​പ്പു​ഴ ലി​യോ​തേ​ര്‍​ട്ടീ​ന്താ​ണ് മു​ന്നി​ല്‍. എ​ട്ടു സ്വ​ര്‍​ണ​വും ഒ​മ്പ​തു​വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വു​മ​ട​ക്കം 70 പോ​യി​ന്‍റു​മാ​യി ചാ​ര​മം​ഗ​ലം ഗ​വ​ണ്‍​മെ​ന്‍റ് ഡി​വി​എ​ച്ച്എ​സ്എ​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

എ​ട്ടു സ്വ​ര്‍​ണ​വും നാ​ലു വെ​ള്ളി​യും മൂ​ന്നു വെ​ങ്ക​ല​വു​മ​ട​ക്കം 55 പോ​യി​ന്‍റു നേ​ടി​യ ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് മൂ​ന്നാ​മ​തെ​ത്തി. വി​ജ​യി​ക​ള്‍​ക്ക് ദ​ലീ​മ എം​എ​ല്‍​എ ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​നാ​യി. ഫാ.​ജോ​സ​ഫ് കു​റു​പ്പ​ശേ​രി, എം.​ടി. റെ​ജി, സി​ന്ധു രാ​ജീ​വ്, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ പി.​സു​ജാ​ത, കോ​ര്‍​ഡി​നേ​റ്റ​ര്‍ വി.​വി​ജു, ജോ​സ​ഫ് ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.