പു​ന്ന​പ്ര മി​ൽ​മ ഡ​യ​റി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശി​ക്കാം
Thursday, November 24, 2022 10:33 PM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര മി​ൽ​മാ ഡ​യ​റി​യി​ൽ ഇ​ന്നും നാ​ളെ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നു. ദേ​ശീ​യ ക്ഷീ​ര ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് രണ്ടുദി​വ​സം സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ത്തി​നും രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് നാലു വ​രെ സ​ന്ദ​ർ​ശ​നം ന​ട​ത്താം. മി​ൽ​മ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല​ക്കു​റ​വി​ലും രണ്ടു ദി​വ​സം ഇ​വി​ടെനി​ന്ന് ല​ഭ്യ​മാ​കും.

തൈ​ച്ചേ​രി കു​ടും​ബ​യോ​ഗ​വും
ച​ര​മ​വാ​ര്‍​ഷി​ക ബ​ലി​യും

ചെ​മ്പും​പു​റം: ഫാ. ​ഗ്രി​ഗ​റി സി. ​തൈ​ച്ചേ​രി​യു​ടെ അ​റു​പ​താം ച​ര​മ​വാ​ര്‍​ഷി​ക ബ​ലി​യും തൈ​ച്ചേ​രി കു​ടും​ബ​യോ​ഗ​വും നാ​ളെ രാ​വി​ലെ ഒ​ന്‍​പ​തി​ന് ചെ​മ്പും​പു​റം ന​ര്‍​ബോ​നാ​പു​രം പ​ള്ളി​യി​ല്‍ ന​ട​ക്കും. ന​ര്‍​ബോ​ന ഹാ​ളി​ല്‍ ന​ട​ക്കു​ന്ന കു​ടും​ബ​യോ​ഗം വി​കാ​രി ഫാ. ​മാ​ത്യു പു​ളി​ച്ച​മാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് തൈ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​സ്‌​ക​റി​യ സ്രാ​മ്പി​ക്ക​ല്‍ ക്ലാ​സ് ന​യി​ക്കും.