ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത​വി​ല: മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, November 24, 2022 10:29 PM IST
ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കി​ലെ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ത്തി​ല്‍ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ അ​മി​ത വി​ല​യ്ക്ക് വി​ല്‍​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ടി. ​ഗാ​നാ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​ദേ​ശ​ത്തെ ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വി​ല​വി​വ​രപ്പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്ത ക​ട​യു​ട​മ​ക​ള്‍​ക്കു ക​ര്‍​ശ​ന താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു.
നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന വി​ല​യി​ല്‍ കു​ടൂ​ത​ലാ​യി പ​ണം വാ​ങ്ങി സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്ക​രു​തെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. പ​രി​ശോ​ധ​ന​യി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ സൂ​സ​ന്‍ ചാ​ക്കോ, കൗ​ണ്‍​സി​ല​ര്‍ സി​ന ബി​ജു, ജൂ​ണിയ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍, റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ബി​ജേ​ഷ് കു​മാ​ര്‍, വി. ​സ​ന്തോ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.