അക്രമം പെരുകി, നാടും നഗരവും
Thursday, September 29, 2022 10:34 PM IST
ബാ​റി​ൽ മോ​ഷ​ണം ന​ട​ത്തി​യ
കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

കായം​കു​ളം: ബാ​റി​ൽനി​ന്നു ര​ണ്ടുല​ക്ഷം രൂപ ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ചെ​ങ്ങ​ന്നൂ​ർ കീ​ഴ്‌​വ​ൻ മു​റി ഭാ​ഗ​ത്ത് കൂ​പ്പ​ര​ത്തി കോ​ള​നി​യി​ൽ ക​ള​പ്പു​ര​യ്ക്ക​ൽ അ​നീ​ഷ് (41), പു​ലി​യൂ​ർ നോ​റ്റു​വ​ൻപാ​റ ഭാ​ഗ​ത്ത് കാ​ട്ടു​പാ​ട​ത്ത് വീ​ട്ടി​ൽനി​ന്നും പു​ലി​യൂ​ർ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ നൂ​ലൂ​ഴ​ത്ത് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ബാ​ഷ എ​ന്നു വി​ളി​ക്കു​ന്ന ര​തീ​ഷ്കു​മാ​ർ (46) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്കു ര​ണ്ടി​ന് കാ​യം​കു​ളം ര​ണ്ടാം കു​റ്റി​യി​ലു​ള്ള ക​ലാ​യി ബാ​റി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ അ​ക്കൗ​ണ്ട് മു​റി​യി​ൽ ക​യ​റി മേ​ശ​യു​ടെ ഡ്രോ​യി​ൽനി​ന്നു ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ മോ​ഷ​ണം ചെ​യ്ത കേ​സി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. മു​മ്പ് ഈ ​ബാ​റി​ൽ പാ​ച​ക​ക്കാ​ര​നാ​യി ജോ​ലി നോ​ക്കി വ​ന്നി​രു​ന്ന അ​നീ​ഷ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ബാ​റി​ൽനി​ന്നു മ​ദ്യ​പി​ച്ച ശേ​ഷം ഒ​ന്നാം നി​ല​യി​ലു​ള്ള അ​ക്കൗ​ണ്ട് മു​റി​ക്കു സ​മീ​പം പ​തു​ങ്ങിനി​ൽ​ക്കു​ക​യും ജീ​വ​ന​ക്കാ​ർ മു​റി​യി​ൽനി​ന്നു പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ മു​റി​യി​ൽ ക​യ​റി മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം എ​ടു​ത്ത് ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് ര​ണ്ടാം പ്ര​തി ര​തീ​ഷി​ന്‍റെ​യ​ടു​ത്ത് എ​ത്തു​ക​യും ര​തീ​ഷ് ഈ ​പ​ണം വാ​ങ്ങി ചെല​വ​ഴി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സി ​സിടിവി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.
ര​ണ്ടാം പ്ര​തി ര​തീ​ഷ് മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മാ​ല​പ​റി കേ​സി​ൽ പ്ര​തി​യാ​ണ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കാ​യം​കു​ളം ഡി​വൈ​എ​സ്പി ​അ​ല​ക്സ് ബേ​ബി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, എ​സ്ഐ ശ്രീ​കു​മാ​ർ, മു​ര​ളീ​ധ​ര​ൻ നാ​യ​ർ, എ​സ്ഐ ഷാ​ഹി​ന, സീ​നി​യ​ർ സി​പി​ഒ റീ​ന, പോ​ലീ​സു​കാ​രാ​യ ഫി​റോ​സ്, പ്ര​ദീ​പ്, സ​ബീ​ഷ്, രാ​ജേ​ന്ദ്ര​ൻ, സു​നി​ൽ​കു​മാ​ർ, ക​ണ്ണ​ൻ, ശി​വ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹാ​ൻ​സു​മാ​യി മധ്യവയസ്കൻ പി​ടി​യി​ൽ

അ​മ്പ​ല​പ്പു​ഴ: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​മാ​യ ഹാ​ൻ​സു​മാ​യി ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ൽ. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് നാ​ലു തൈ​ക്ക​ൽ ബാ​ബു (53) വി​നെ​യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഹാ​ൻ​സ് ന​ട​ന്നു വി​ല്പ​ന​യാ​ണ് ഇ​യാ​ൾ​ക്ക്. വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലു​ൾ​പ്പെ​ടെ 72 പാ​ക്ക​റ്റ് ഹാ​ൻ​സ് ക​ണ്ടെ​ടു​ത്തു.