ഓ​ട്ടോ നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞ് മൂന്നു യുവതികൾക്കു പ​രി​ക്ക്
Monday, September 26, 2022 10:42 PM IST
അ​മ്പ​ല​പ്പു​ഴ: ഓ​ട്ടോ നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞ് മൂന്നു പേ​ർ​ക്കു പ​രി​ക്ക്. മ​ണ്ണ​ഞ്ചേ​രി മു​ട്ടു​ചി​റ സു​ശീ​ല​യു​ടെ മ​ക​ൾ അ​ശ്വ​തി (30), ആ​ര്യാ​ട് ത​ല​വ​ടി തെ​ക്കു​ളംപ​റ​മ്പി​ൽ മ​ണി​യ​മ്മ​യു​ടെ മ​ക​ൾ ജ്യോ​തി (30), ആ​ര്യാ​ട് ര​ഞ്ജി​നി ഭ​വ​ന​ത്തി​ൽ വ​ത്സ​ല​യു​ടെ മ​ക​ൾ ര​ഞ്ജി​നി (31) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.​ ഇ​വ​രെ നാ​ട്ടു​കാ​ർ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ത​ക​ഴി​യി​ൽ അ​ടി​യ​ന്ത​ര​ത്തി​നു ശേ​ഷം തി​രി​കെ മ​ട​ങ്ങി​യ കാ​റ്റ​റിം​ഗ് സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​രു​മാ​ടി​യി​ൽ ആ​ളെ ര​ക്ഷി​ക്കാ​നാ​യി ഓ​ട്ടോ നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​തെ​റ്റി ഓ​ട്ടോ മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ അദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.