മലമുകളിൽനിന്നു വീണു മരിച്ച വിദ്യാർഥിനിയുടെ മൃതദേഹം പരിശോധിച്ചു
1600815
Sunday, October 19, 2025 4:02 AM IST
അടൂർ: വിനോദസഞ്ചാരകേന്ദ്രമായ ഓയൂർ മുട്ടറ മരുതി മലയുടെ മുകളിൽനിന്ന് താഴേക്കു വീണു മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയുടെ മൃതദേഹ പരിശോധന നടന്നു. അടൂർ കടമ്പനാട് മേപ്പറത്ത് ഇടപ്പുര വിനു - ദീപ ദമ്പതികളുടെ മകൾ മീനു (13) വിന്റെ മൃതദേഹമാണ് കഴിഞ്ഞദിവസം ലഭിച്ചത്. മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി.
ഒപ്പമുണ്ടായിരുന്ന മുണ്ടപ്പള്ളി പെരിങ്ങനാട് സുവർണഭവനിൽ സുകുവിന്റെ മകൾ സുവർണ(14) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അതിതീവ്രപരിചരണ വിഭാഗത്തിലാണ്.
കുട്ടികളുടെ സ്കൂൾ ബാഗുകൾ പെരിങ്ങനാട് സ്കൂളിനു സമീപത്തുള്ള കടയിൽനിന്നു വെള്ളിയാഴ്ച ലഭിച്ചിരുന്നു. സ്കൂൾ ബാഗിലുണ്ടായിരുന്ന ബുക്കിൽ കുട്ടികൾ പോകുന്നതുമായി ബന്ധപ്പെട്ടുള്ള ചില സൂചനകൾ നൽകിയിട്ടുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.