ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്കു നാളെ സ്വീകരണം
1600799
Sunday, October 19, 2025 3:54 AM IST
അയിരൂർ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയ്ക്ക് നാളെ അയിരൂർ മുട്ടുമൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ സ്വീകരണം നൽകും.
വൈകുന്നേരം 4.30ന് പള്ളിയിലെത്തുന്ന കതോലിക്കാ ബാവയെ തുന്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെയും വൈദികരുടെയും നേതൃത്വത്തിൽ സ്വീകരിക്കും.
തുടർന്ന് സ്വീകരണഘോഷയാത്രയായി തീയാടിക്കൽ വഴി കുന്പളന്താനം സെന്റ് മേരീസ് സ്കൂൾ അങ്കണത്തിൽ എ.ജെ. ജോസ് തടിയിൽ അനുസ്മരണ സമ്മേളന നഗറിലെത്തിക്കുമെന്ന് ഇടവക വികാരി ഫാ. ടോം മാത്യു, കൺവീനർ മാത്യൂസ് മോഹൻ എന്നിവർ അറിയിച്ചു.