അ​ടൂ​ർ: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പ​രാ​തി​യി​ൽ യു ​ട്യൂ​ബ​ർ​ക്കെ​തി​രേ അ​ടൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. യുട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫി​നെ​തി​രേ​യാ​ണ് കേ​സ്.

2025 സെ​പ്റ്റം​ബ​ർ 22ന് ​രാ​ജ​ൻ ജോ​സ​ഫ് യു​ട്യൂ​ബ് ചാ​ന​ലി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്ത വീ​ഡി​യോ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കേ​സ്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്നും മാ​ന​ഹാ​നി വ​രു​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള വീ​ഡി​യോ​യാ​ണി​തെ​ന്നും ആ​രോ​പി​ച്ചാ​ണ് ശ്രീ​നാ​ദേ​വി പ​രാ​തി ന​ൽ​കി​യ​ത്.