‘ദക്ഷിണ 2025’: മാക്ഫാസ്റ്റിൽ ബിരുദദാനച്ചടങ്ങ്
1600811
Sunday, October 19, 2025 3:54 AM IST
തിരുവല്ല: മാർ അത്തനാസിയോസ് കോളജ് ഫോർ അഡ്വൻസ്ഡ് സ്റ്റഡീസിൽ (മാക്ഫാസ്റ്റ്) ബിരുദദാനച്ചടങ്ങ് (ദക്ഷിണ-2025) നടന്നു. തിരുമൂലപുരം എംഡിഎം ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ എംബിഎ, എംസിഎ, എംഎസ്സി ബയോ സയൻസ്, എംഎസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഭാഗങ്ങളിലെ 329 വിദ്യാർഥികൾക്ക് ബിരുദദാനം നടത്തി.
തിരുവല്ല ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഗോവ, മിസോറം മുൻ സംസ്ഥാന ഗവർണർ പി.എസ്. ശ്രീധരൻപിള്ള മുഖ്യാതിഥിയായിരുന്നു. മാക്ഫാസ്റ്റ് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് കെ. ചെറിയാൻ, മാനേജർ ഫാ.ഈപ്പൻ പുത്തൻപറന്പിൽ, കോ-ഓർഡിനേറ്റർ ഡോ. അരുൺ പ്രേം എന്നിവർ പ്രസംഗിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.