റാന്നിയിലെ റോഡുകൾക്ക് 1.10 കോടി
1600813
Sunday, October 19, 2025 4:02 AM IST
റാന്നി: നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾ എൻസിഎഫ് ആറിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കുന്നതിന് 1.1 0 കോടി രൂപ അനുവദിച്ചതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.
ഇടത്തിക്കാവ് - അമ്പലം റോഡ് (വെച്ചൂച്ചിറ ), തേവർതുണ്ടി - പട്ടയിൽമല (അങ്ങാടി), ഓലിക്കൽപ്പടി - തടത്തിൽമല (അങ്ങാടി) എന്നീ റോഡുകൾക്ക് പത്തുലക്ഷം രൂപയുടെയും പ്ലാച്ചേരി - ചെറുകര കൊടക്കാട് റോഡ് (പെരുനാട്), ഇടക്കുളം - അമ്പലംപടി വയലാപ്പടി റോഡ് (വടശേരിക്കര ), തുമ്പുങ്കൽപ്പടി - അതമ്പനാംകുഴി റോഡ് (വടശേരിക്കര ),
കൊച്ചുകാല - അയ്യങ്കാവിൽ റോഡ് (എഴുമറ്റൂർ ) , വെങ്ങള -ചെങ്ങാറുമല റോഡ് (എഴുമറ്റൂർ ), ചെറുകത്രപ്പടി - ഇലവുങ്കൽ റോഡ് (അങ്ങാടി), ചുങ്കപ്പാറ സ്റ്റാൻഡ് -കടമ്പാട്ടുപടി റോഡ് (കോട്ടാങ്ങൽ), മന്ദിരം - തോണിക്കടവ് വള്ളക്കടവ് - കൊടുമ്പുഴ റോഡ് (നാറാണംമൂഴ ),
മഠത്തിലെത്തുപടി -കൊച്ചെത്തുപടി (ചെറുകോൽ), കൊച്ചുപറമ്പിൽ - ഊളകാവ് റോഡ് (അയിരൂർ) എന്നീ റോഡുകൾക്ക് എട്ടു ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്.