പൂങ്കാവ് കത്തോലിക്ക പള്ളി തിരുനാൾ ഡിസംബർ ഒന്നുമുതൽ
1481248
Saturday, November 23, 2024 4:12 AM IST
പത്തനംതിട്ട: പൂങ്കാവ് സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കപള്ളിയിലെ ദൈവമാതാവിന്റെ അമലോൽഭവ തിരുനാളും ഇടവകത്തിരുനാളും വചന വർഷചാരണവും ഡിസംബർ ഒന്നു മുതൽ എട്ടു വരെ നടക്കും.
ഒന്നിനു രാവിലെ 7.30ന് റവ. ഡോ. ടൈറ്റസ് ജോൺ ഒഐസിയുടെ കാർമികത്വത്തിൽ കുർബാന. തുടർന്ന് കൊടിയേറ്റ്. രണ്ടിനു വൈകുന്നേരം അഞ്ചിന് കുർബാനയ്ക്ക് ഫാ. പ്രിൻസ് കോയിക്കൽ കാർമികത്വം വഹിക്കും.
ആറുമുതൽ വചനാഭിഷേക ധ്യാനത്തിന് സുബിൻ കൊച്ചു വിളയിൽ നേതൃത്വം നൽകും. മൂന്നിനു വൈകുന്നേരം അഞ്ചിന് ഫാ. തോമസ് പ്രശാന്തിന്റെ കാർമികത്വത്തിൽ കുർബാന. തുടർന്ന് വചനാഭിഷേക ധ്യാനം.
നാലിനു വൈകുന്നേരം അഞ്ചിന് ഫാ. തോമസ് ജോർജ് ഒഐസിയുടെ കാർമികത്വത്തിൽ കുർബാന. ആറിന് വചനാഭിഷേക ധ്യാനം.
അഞ്ചിനു വൈകുന്നേരം അഞ്ചിന് കുർബാനയ്ക്ക് ഫാ. ജസ്റ്റിൻ പരുവപ്ലാക്കൽ നേതൃത്വം നൽകും. തുടർന്ന് ഫാ. ഏബ്രഹാം മേപ്പുറത്തിന്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ പ്രദക്ഷിണം. ആറിനു രാവിലെ എട്ടിന് ഫാ. തോമസ് നെടുമ്പാൻകുഴിയുടെ കാർമികത്വത്തിൽ കുർബാന. തുടർന്ന് വിശുദ്ധ കുർബാനയുടെ ആരാധന.
രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബ്രദർ വി.റ്റി. രാജൻ നേതൃത്വം നൽകും. വൈകുന്നേരം 5.30 ന് ഭക്തസംഘടനകളുടെ വാർഷികം പത്തനംതിട്ട പ്രൊവിൻസ് മദർ സുപ്പിരീയർ മദർ തമീം എസ്ഐസി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ സംഘടനകൾ നയിക്കുന്ന വചനോത്സവം.
ഏഴിനു രാവിലെ ഏഴിന് കുർബാനയ്ക്ക് ഫാ. വർഗീസ് തയ്യിലിൽ കാർമികത്വം വഹിക്കും. വൈകുന്നേരം ആറിന് ഭക്തിനിർഭരമായ റാസ പൂങ്കാവ് ജംഗ്ഷൻ, തെങ്ങുംകാവ്, വെട്ടൂർ, വട്ടക്കുളഞ്ഞി വഴി തിരികെ പള്ളിയിൽ എത്തിച്ചേരുന്നു. തിരുനാൾ സന്ദേശം കോന്നി വൈദിക ജില്ലാ വികാരി ഫാ. വർഗീസ് കൈതോൺ നടത്തും. തുടർന്ന് സമാപന ആശിർവാദം. വാദ്യമേളങ്ങളുടെ ഡിസ്പ്ലേ.
എട്ടിന് ഉച്ചകഴിഞ്ഞ് 3.30 ന് മാർത്താണ്ഡം രൂപതാധ്യക്ഷൻ ഡോ. വിൻസന്റ് മാർ പൗലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികതത്തിൽ തിരുനാൾ കുർബാന. കുട്ടികളുടെ ആദ്യകുർബാന, അൾത്താര ബാലന്മാരുടെ മദ്ബഹാ പ്രവേശനം.
തുടർന്ന് കൊടിയിറക്ക്, നേർച്ച വിളമ്പ്. തിരുനാളിന് റവ. ഡോ. സിജോ ജെയിംസ്, ഫാ. സ്കറിയ റോസരിവില, ബിനു ജോസഫ്, പി. എസ്. ജോർജുകുട്ടി, റെജി നെല്ലിവിളയിൽ, സിസ്റ്റർ എൽസ എന്നിവർ നേതൃത്വം നൽകും.