പ്രതിഷേധ ധർണ നാളെ
1481545
Sunday, November 24, 2024 4:20 AM IST
തിരുവല്ല: വയനാട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി അടിയന്തരമായി കേന്ദ്ര സർക്കാർ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ (ആർജെഡി) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം നാലിന് തിരുവല്ല ഹെഡ് പോസ്റ്റ് ഓഫീസിനു മുന്പിൽ പ്രതിഷേധ സായാഹ്ന ധർണ നടത്തും.
ആർജെഡി സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മനു വാസുദേവ് അധ്യക്ഷത വഹിക്കും.