മുനന്പം ജനതയ്ക്ക് ഐക്യദാർഢ്യവുമായി കേരള കോൺഗ്രസ് - എം
1481264
Saturday, November 23, 2024 4:31 AM IST
പത്തനംതിട്ട: മുനമ്പം ഭൂമിയിൽ കുടിയിറക്കു ഭീഷണി നേരിടുന്ന ജനങ്ങൾ നടത്തുന്ന സമരത്തിന് കേരള കോൺഗ്രസ് - എം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ ഐക്യദാർഢ്യ ജ്വാലാ സംഗമം ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു.
ഉന്നതാധികാര സമിതിയംഗം ഉഷാലയം ശിവരാജൻ സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ഡോ. വർഗീസ് പേരയിൽ, ജോർജ് ഏബ്രഹാം, ഫാ. സ്കോട്ട് സ്ലീബാ പുളിമുടൻ തുടങ്ങിയവർ പ്രസംഗിച്ചു.