കരിമാൻതോട് ബസ് സർവീസുകൾ പുനരാരംഭിക്കണം; പ്രദേശവാസികൾ ഡിടിഒയെ ഉപരോധിച്ചു
1481261
Saturday, November 23, 2024 4:31 AM IST
പത്തനംതിട്ട: 2020 മുതൽ മുടങ്ങിക്കിടക്കുന്ന കരിമാൻതോട്, തേക്കുതോട്, തണ്ണിത്തോട് ഭാഗങ്ങളിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പത്തനംതിട്ട കെഎസ്ആർടിസി ഡിടിഒയെ ഉപരോധിച്ചു.
സ്റ്റേ ബസുകൾ അടക്കം മുടങ്ങിക്കിടക്കുകയാണ്. രാത്രിബസുകളിലെ ജീവനക്കാരുടെ താമസസൗകര്യവും റൂട്ടും പരിശോധിച്ച് സർവീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ഉടനുണ്ടാകുമെന്ന് ഡിടിഒ അറിയിച്ചതിനേത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അന്പിളി, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ. ശമുവേൽ, ഡിസിസി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര, തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ്പ്രസിഡന്റ് ദേവകുമാർ, മണ്ഡലം പ്രസിഡന്റ് ബിജു മാത്യു താന്നിമൂട്ടിൽ,
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, ജോയിക്കുട്ടി ചേടിയത്ത്, ജോയി തോമസ്, അജയൻ പിള്ള, സജി കളയ്ക്കാട്ട്, രശ്മി, കെ.ആർ. ഉഷ, സൂസൻ കുഞ്ഞുമോൻ, സി.ഡി. ശോഭ തുടങ്ങിയവർ ഡിടിഒയുമായി നടന്ന ചർച്ചയിൽ പങ്കെടുത്തു.