പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് ഹാ​ളി​ൽ ന​ട​ത്തി​യ മെ​ഗാ അ​ദാ​ല​ത്തി​ൽ 17 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. 60 പ​രാ​തി​ക​ളാ​ണ് ക​മ്മീ​ഷ​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വ​ന്ന​ത്.

ഒ​രെ​ണ്ണം ജാ​ഗ്ര​താ സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​നാ​യി ന​ല്‍​കി. ര​ണ്ട് പ​രാ​തി​ക​ള്‍ ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ഹ​രി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി. ഒ​രു പ​രാ​തി പു​തു​താ​യി ല​ഭി​ച്ചു. 34 കേ​സു​ക​ള്‍ അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി​വ​ച്ചു.

കു​ടും​ബ​പ്ര​ശ്നം, വ​ഴി​ത​ര്‍​ക്കം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ കൂ​ടു​ത​ലാ​യും എ​ത്തി​യ​ത്. ക​മ്മീ​ഷ​ൻ അം​ഗം എ​ലി​സ​ബ​ത്ത് മാ​മ്മ​ൻ മ​ത്താ​യി നേ​ത്വം ന​ൽ​കി.

പാ​ന​ല്‍ അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ. സ​ബീ​ന, അ​ഡ്വ. സീ​മ, പ​ന്ത​ളം ഐ​സി​ഡി​എ​സ് സൈ​ക്കോ-​സോ​ഷ്യ​ല്‍ കൗ​ണ്‍​സി​ല​ര്‍ അ​മ​ല എം. ​ലാ​ല്‍, പോ​ലീ​സ് വ​നി​താ സെ​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഷെ​മി മോ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.