പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സി​വി​ൽ സ​ർ​വീ​സ് കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക​താ​ര​ങ്ങ​ളി​ൽ നി​ന്ന് എ​ൻ​ട്രി ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ സം​ഘ്. ജി​ല്ലാ​ത​ല​ത്തി​ൽ ഓ​രോ കാ​യി​ക ഇ​ന​ത്തി​ലും പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 200 രൂ​പ​യും സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ൾ​ക്ക് 300 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

വി​വി​ധ മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ജേ​ഴ്സി ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ൾ​ക്കും യാ​ത്രാ​ച്ചെ​ല​വു​ക​ളും കാ​യി​ക​താ​ര​ങ്ങ​ൾ സ്വ​ന്തം കൈ​യി​ൽ​നി​ന്ന് പ​ണം മു​ട​ക്കു​ന്ന​തി​ന് പു​റ​മേ കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് എ​ൻ​ട്രി ഫീ​സ്കൂ​ടി ന​ൽ​ക​ണ​മെ​ന്ന തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് എ​ൻ​ജി​ഒ സം​ഘ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കാ​യി​ക താ​ര​ങ്ങ​ളെ എ​ൻ​ട്രി ഫീ​സ് ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ മാ​റ്റി​നി​ർ​ത്താ​തെ ക​ഴി​യു​ന്ന​ത്ര ജീ​വ​ന​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തി സി​വി​ൽ സ​ർ​വീ​സ് കാ​യി​ക​മേ​ള കൂ​ടു​ത​ൽ വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​നു​ള്ള സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​യി​ക മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ദേ​വാ​ന​ന്ദ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. രാ​ജേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.