സിവിൽ സ്റ്റേഷൻ മാർച്ച് നടത്തി
1481258
Saturday, November 23, 2024 4:31 AM IST
പത്തനംതിട്ട: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് വരുത്താൻ ചുമട്ടു തൊഴിലാളികളെ ഉന്മൂല നാശനം ചെയ്യണമെന്ന സമീപനമാണ് പിണറായി സർക്കാരിന്റേതെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ.
ചുമട്ടു തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ഗോപി അധ്യക്ഷത വഹിച്ചു.
എ. ഷംസുദീൻ, തോട്ടുവാ മുരളി, പി.കെ. ഇഖ്ബാൽ, അങ്ങാടിക്കൽ വിജയകുമാർ, വി.എൻ. ജയകുമാർ, സുരേഷ് കുഴുവേലിൽ, ജി. ശ്രീകുമാർ, സജി തോട്ടത്തിമല, അജിത് മണ്ണിൽ, എ.ജി. ആനന്ദൻ പിള്ള, എ. ഫാറൂഖ് എന്നിവർ പ്രസംഗിച്ചു.