പ​ത്ത​നം​തി​ട്ട: ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി തി​രു​വ​ന​ന്ത​പു​രം അ​യി​രൂ​പ്പാ​റ സ്വ​ദേ​ശി അ​മ്മു​വി​ന്‍റെ മ​ര​ണ​ത്തേ​തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സ​ഹ​പാ​ഠി​ക​ളെ ക​സ്റ്റ​ഡി​യി​ൽ കി​ട്ടാ​ൻ പോ​ലീ​സ് പ​ത്ത​നം​തി​ട്ട ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി. അ​പേ​ക്ഷ നാ​ളെ പ​രി​ഗ​ണി​ക്കും.

പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി അ​ലീ​ന ദി​ലീ​പ്, വാ​ഴ​പ്പ​ള്ളി സ്വ​ദേ​ശി​നി എ.​ടി. ആ​ഷി​ത, അ​യ​ര്‍​ക്കു​ന്നം സ്വ​ദേ​ശി​നി അ​ഞ്ജ​ന മ​ധു എ​ന്നി​വ​രാ​ണ് റി​മാ​ന്‍​ഡി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച മൂ​വ​രെ​യും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ല്‍​നി​ന്നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം​അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.
അ​മ്മു എ. ​സ​ജീ​വ് ജീ​വ​നൊ​ടു​ക്കാ​ന്‍ കാ​ര​ണ​മാ​കും വി​ധം മാ​ന​സി​ക പീ​ഡ​ന​മു​ണ്ടാ​യി എ​ന്ന​തി​ന് തെ​ളി​വു​ക​ള്‍ ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു ജാ​മ്യം ന​ല്‍​കി​യാ​ല്‍ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​നി​ട​യു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ചി​രു​ന്നു. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റ​മാ​ണ് മൂ​വ​ര്‍​ക്കു​മെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ മൂ​വ​രെ​യും കൊ​ട്ടാ​ര​ക്ക​ര സ​ബ്ജ​യി​ലി​ലേ​ക്കാ​ണ് റി​മാ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​മ്മു​വി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ർ അ​റ​സ്റ്റി​ലാ​യ മൂ​ന്നു​പേ​ർ മാ​ത്ര​മ​ല്ലെ​ന്നും അ​ഞ്ചു​പേ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സ​ഹോ​ദ​ര​ൻ അ​ഖി​ൽ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത ശേ​ഷം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 15നു ​വൈ​കു​ന്നേ​ര​മാ​ണ് അ​മ്മു​വി​നെ വെ​ട്ടി​പ്ര​ത്തെ സ്വ​കാ​ര്യ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം ന​ലി​യി​ൽ​നി​ന്നു വീ​ണ നി​ല​യി​ൽ ക​ണ്ട​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്.

സ​ഹ​പാ​ഠി​ക​ളി​ല്‍​നി​ന്നു നി​ര​ന്ത​ര​മാ​യ മാ​ന​സി​ക പീ​ഡ​നം അ​മ്മു​വി​നു​ണ്ടാ​യി​രു​ന്ന​താ​യി മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​മ്മു കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ല്‍.