സ്കൂൾ കുട്ടികൾക്കായി ആധാർ ക്യാന്പ്
1480889
Thursday, November 21, 2024 7:45 AM IST
പത്തനംതിട്ട: ജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാന്പിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടർ എസ്. പ്രേംകൃഷ്ണന്‍ കാതോലിക്കറ്റ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നിര്‍വഹിച്ചു. ആധാര്‍ എൻറോള്‍മെന്റ്, പുതുക്കല്‍, തെറ്റുതിരുത്തല്‍ എന്നിവയോടാനുബന്ധിച്ചുള്ള ക്യാമ്പിന്റെ സേവനം പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് കളക്ടർ പറഞ്ഞു.
ജില്ലയിലെ 745 സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജകരമാണ് ക്യാമ്പ്. അഞ്ചിനും 15നും മധ്യേ നിര്‍ബന്ധിത ബയോ മെട്രിക് അപ്ഡേഷനുള്ള സൗകര്യവുമുണ്ട്. ജില്ലാ ഭരണകേന്ദ്രം, ഐടി മിഷന്, വിദ്യാഭ്യാസ വകുപ്പ്, അക്ഷയ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാന്പ് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി.ആര്. അനില അധ്യക്ഷത വഹിച്ചു.
ഐടി മിഷന് ജില്ലാ പ്രോജക്ട് മാനേജര്‍ സി.എം. ഷംനാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി. മൈത്രി, കാതോലിക്കറ്റ് ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ്, പ്രഥമ അധ്യാപിക ഗ്രേസന് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.