പന്തളം തെക്കേക്കരയിൽ കദളീവനം പദ്ധതി ആരംഭിച്ചു
1480361
Tuesday, November 19, 2024 7:48 AM IST
പത്തനംതിട്ട: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന "കദളീവനം’ പദ്ധതി ആരംഭിച്ചു.
വരുന്ന ഓണക്കാലം ലക്ഷ്യമാക്കി കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനും ലക്ഷ്യം വച്ചു കൊണ്ടുള്ള പദ്ധതിയിൽ 10 ഹെക്ടറിലായി 25,000 വാഴക്കുലകൾ പഞ്ചായത്തിൽ ഉത്പാദിപ്പിക്കുന്നതിനാണ് ലക്ഷ്യം.
ഏത്തൻ, ഞാലിപൂവൻ എന്നിവയുടെ നടീൽ വസ്തുക്കൾ സൗജന്യമായി വിതരണം ചെയ്തു.പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. പി. വിദ്യാധരപ്പണിക്കർ, മെംബർ ശ്രീവിദ്യ, കൃഷി ഓഫീസർ ലാലി, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ സന്തോഷ്, പോൾ പി. ജോസഫ്,കൃഷി അസിസ്റ്റന്റ് റീന തുടങ്ങിയവർ പ്രസംഗിച്ചു.