എസ്എൻ ഇൻസ്റ്റിറ്റ്യൂട്ടിൽ റോബോഡെക്സ്-24 എക്സിബിഷൻ 21 മുതൽ
1480351
Tuesday, November 19, 2024 7:38 AM IST
പത്തനംതിട്ട: അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഇന്ത്യയിലെ പ്രമുഖ റോബോട്ടിക്സ് കമ്പനിയായ ഇൻകർ റോബോട്ടിക്സ്മായി ചേർന്ന് "റോബോഡെക്സ് 24" എന്ന പേരിൽ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി 21, 22 തീയതികളിൽ റോബോ എക്സിബിഷൻ സംഘടിപ്പിക്കുമെന്ന് കോളജ് അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു.
കോളജിൽ തന്നെ അതിവിശാലമായ എക്സിബിഷൻ ഹാൾ ഒരുക്കിയാണ് പ്രദർശനം. 12,000 ചതുരശ്ര അടിയിലാണ് എക്സിബിഷൻ ഹാൾ തയാറാക്കിയിരിക്കുന്നത്. രണ്ടു ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ സ്കൂൾ കുട്ടികൾക്കും നാലു മുതൽ രാത്രി എട്ടുവരെപൊതുജനങ്ങൾക്കായി പ്രദർശനം ക്രമീകരിക്കും.
ഹ്യൂമനോസ് റോബോക്സ്, സെർവിംഗ് റോബോട്ട്, വ്യവസായ റോബോട്ട്, സാനിറ്റേഷൻ റോബോട്ട്, ഡ്രോണുകൾ, ക്ലീനിംഗ് റോബോട്ട്, കുക്കിംഗ് റോബോട്ട് തുടങ്ങിയവയിൽ അവബോധം നൽകുന്നതാണ് എക്സിബിഷൻ.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9947451000, 9744752000 എന്നീ നന്പരുകളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ ഡോ. എം. ഡി. ശ്രീകുമാർ പറഞ്ഞു. അക്കാഡമിക് കോ-ഓർഡിനേറ്റർ പ്രഫ. എൻ. രാധാകൃഷ്ണൻ നായർ, എക്സ്പോ കോർഡിനേറ്റർ ജേക്കബ് വി. പണിക്കർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.