അ​ടൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ​ട്ടി​ക​ജാ​തി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും കൂ​ടാ​തെ 11 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,30,000 രൂ​പ പി​ഴ​യും. തൊ​ടു​വ​ക്കാ​ട് ച​രു​വി​ള വീ​ട്ടി​ൽ ലീ​സ​ണെ​യാ​ണ് (37) അ​ടൂ​ർ അ​തി​വേ​ഗ​ത കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി ​ടി. മ​ഞ്ജി​ത്ത് ശി​ക്ഷി​ച്ച​ത്.

2023 ഓ​ഗ​സ്റ്റി​ൽ അ​തി​ജീവി​ത മാ​തൃ​സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​ര​വേ ലീ​സ​ൻ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ്കേ​സ്.

അ​ടൂ​ർ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന എ​സ്. ശ്രീ​കു​മാ​ർ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഡി​വൈ​എ​സ്പി ആ​ർ. ജ​യ​രാ​ജാ​ണ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മം, പോ​ക്സോ ആ​ക്‌ട്, എ​സ് സി,​എ​സ്ടി ആ​ക്ടു​ക​ൾ പ്ര​കാ​രം ലീ​സ​ണെ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി കോ​ട​തി ശി​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പി​ഴ​ത്തു​ക അ​ട​യ്ക്കു​ന്ന പ​ക്ഷം അ​തി​ജീ​വി​ത​യ്ക്കു ന​ൽ​കാ​ൻ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​ട്ടിക്കു നി​ർ​ദേ​ശം ന​ൽ​കി. പ്രോ​സി​ക്യൂഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സ്മി​താ​പി.​ജോ​ൺ ഹാ​ജ​രാ​യി.