വാർഡ് വിഭജനം: ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കരടു പട്ടികയായി
1480660
Wednesday, November 20, 2024 7:46 AM IST
പത്തനംതിട്ട: 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡു വിഭജനത്തിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നൽകിയ നിർദേശങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഡീലിമിറ്റേഷൻ കമ്മീഷൻ പട്ടിക പുറത്തിറക്കിയത്. വാർഡുകളുടെ നന്പരും പേരും അതിർത്തികളും ജനസംഖ്യയും വ്യക്തമാക്കുന്ന കരട് പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതുകൂടാതെ അതത് തദ്ദേശസ്ഥാപനങ്ങളിലും പരിശോധനയ്ക്കു ലഭിക്കും.
ഇതിന്മേല് ഡിസംബര്‍ ഒന്നുവരെ ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കും. പരാതികളില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിസംബര്‍ 18നു മുമ്പായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു നല്‍കണം. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അന്വേഷണ റിപ്പോര്‍ട്ട് ഡിസംബര്‍ 26നു മുമ്പ് നല്‍കണമെന്നാണ് നിര്‍ദേശം. ഇതിനുശേഷമാകും ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളുടെ പുനര്‍വിഭജനം. 2011ലെ സെന്‍സസ് പ്രകാരമാണ് ജില്ലയിലെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ പുനര്വിഭജിച്ചിരിക്കുന്നത്. 2015നുശേഷം ഇപ്പോഴാണ് വാര്‍ഡുകളുടെ പുനര്‍വിഭജനം.
48 പുതിയ വാര്‍ഡുകള്‍
ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലായി 44 പഞ്ചായത്തുകളിലായി 48 പുതിയ വാര്‍ഡുകളാണ് രൂപീകരിക്കുന്നത്. ഒമ്പത് പഞ്ചായത്തുകളില്‍ വാര്‍ഡുകളുടെ എണ്ണം കൂടുന്നില്ലെങ്കിലും ഇവിടങ്ങളിലും അതിര്‍ത്തികളില്‍ മാറ്റമുണ്ട്. ഇതില്‍ കോന്നിയില്‍ മാത്രം രണ്ട് വാര്‍ഡുകളും മറ്റുള്ളിടങ്ങളില് ഓരോ വാര്‍ഡുമാണ് കൂടുന്നത്.
എല്ലാ പഞ്ചായത്തുകള്‍ക്കും കുറഞ്ഞത് 14 വാര്‍ഡുകളുണ്ടാകും. പരമാവധി വാര്‍ഡുകള്‍ 24 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ നാല് നഗരസഭകളിൽ തിരുവല്ല ഒഴികെ എല്ലായിടത്തും ഓരോ വാർഡുകൾ കൂടി. പുതിയ വാര്‍ഡുകള്‍ രൂപീകരിക്കുമ്പോള്‍ സമീപത്തെ എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തികളില്‍ മാറ്റംവരുത്തിയാണ് സെക്രട്ടറിമാര്‍ കരട് തയാറാക്കിയിരുന്നത്.
അതിർത്തി നിർണയത്തിൽ മാർഗരേഖ ലംഘിച്ചെന്ന് ജയവർമ
പത്തനംതിട്ട: തദ്ദേശസ്വയംഭരണ ഡീലിമിറ്റേഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച വാർഡ് വിഭജന കരടുപട്ടികയിൽ ജില്ലയിലെ നിരവധി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തികൾ പുനർനിർണയിച്ചിരിക്കുന്നത് മാർഗരേഖകൾ ലംഘിച്ചാണെന്ന് ജില്ലാ കോൺഗ്രസ് ഡീലിമിറ്റേഷൻ കമ്മിറ്റി ചെയർമാൻ കെ. ജയവർമ.
കോഴഞ്ചേരി, ഇരവിപേർ, എഴുമറ്റൂർ, റാന്നി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തികൾ പുനർനിർണയിച്ചത് ശരാശരി ജനസംഖ്യ കണക്കാക്കാതെയും പ്രകൃത്യായുള്ള അതിരുകൾ ഉണ്ടായിട്ടും അത് പരിഗണിക്കാതെയുമാണ്. നിർദിഷ്ട നിയോജക മണ്ഡലത്തിന്റെ ആകൃതിയും അതിർത്തികളും അകാരണമായി വളച്ചൊടിച്ചെന്ന ആക്ഷേപമുണ്ട്.
ചില വാർഡുകളാകട്ടെ അനാവശ്യമായി വിസ്തൃതി വർധിപ്പിച്ചപ്പോൾ സമീപ വാർഡുകൾ വെട്ടിച്ചുരുക്കുകയും ചെയ്തു. നിഷ്പക്ഷവും നീതിപൂർവവുമായി പ്രവർത്തിക്കാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളായാണ് പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നതെന്നു ജയവർമ കുറ്റപ്പെടുത്തി.
രണ്ടാംഘട്ടത്തിൽ പുനർനിർണയിക്കേണ്ട ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്. ഇതിനെതിരേ ആക്ഷേപം സമർപ്പിക്കുന്നതിനൊപ്പം നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട നഗരസഭയില്‍ വാര്‍ഡുകളുടെ പേരിലും അതിര്‍ത്തികളിലും സമൂലമാറ്റം
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയില്‍ ഇനി 33 വാര്‍ഡുകള്‍. ഒരു വാര്‍ഡ് മാത്രമാണ് വര്‍ധിച്ചിട്ടുള്ളത്. എന്നാല്‍ നിലവിലെ വാര്‍ഡുകളുടെ പേരിലും അതിര്‍ത്തികളിലും മാറ്റം വരുത്തിയാണ് പുതിയ കരട് നിര്‍ദേശം.
കരട് നിര്‍ദേശത്തിലെ വാര്‍ഡുകള്‍ ഇവയാണ് (വാര്‍ഡ് നമ്പര്‍, പേര് ക്രമത്തില്‍): 01 - മുണ്ടുകോട്ടയ്ക്കല്‍, 02 - കൈരളിപുരം, 03 - കുലശേഖരപതി, 04 - അറബിക് കോളജ്, 05 - കുമ്പഴ വടക്ക്, 06 - മൈലാടുംപാറ, 07 മൈലാടുംപാറതാഴം, 08 - പ്ലാവേലി, 09 - കുമ്പഴ ഈസ്റ്റ്, 10 - കുമ്പഴ സൗത്ത്, 11 - കുമ്പഴ വെസ്റ്റ്, 12 - ചുട്ടിപ്പാറ ഈസ്റ്റ്, 13 വലഞ്ചുഴി, 14 - ചുട്ടിപ്പാറ, 15 - ടൗണ്‍ സ്ക്വയര്‍, 16 - പേട്ട നോര്‍ത്ത്, 17 - കളക്ടറേറ്റ്, 18 - കല്ലറക്കടവ്, 19 - അഴൂര്‍ വെസ്റ്റ്, 20 - അഴൂര്‍, 21 - കൊടുന്തറ, 22 - കോളജ് വാര്‍ഡ്, 23 - കരിമ്പനാക്കുഴി, 24 - ചുരുളിക്കോട്, 25 - നോര്‍ത്ത് വൈഎംസിഎ, 26 - പട്ടംകുളം, 27 - തൈക്കാവ്, 28 - അഞ്ചക്കാല, 29 - പൂവന്‍പാറ, 30 - വെട്ടിപ്പുറം, 31 - വഞ്ചിപ്പൊയ്ക, 32 - പെരിങ്ങമല, 33 - ശാരദാമഠം.
തിരുവല്ല നഗരസഭയില്‍ വാര്‍ഡുകള്‍ കൂടില്ല; അതിര്‍ത്തികളില്‍ മാറ്റം
തിരുവല്ല: തിരുവല്ല നഗരസഭയില്‍ വാര്‍ഡുകളുടെ എണ്ണം കൂടില്ല. 39 വാര്‍ഡുകളായിരിക്കും തുടരുക. എന്നാല്‍ അതിര്‍ത്തികളില്‍ മാറ്റം വരും. നിലവിലെ പല വാര്‍ഡുകളുടെയും അതിര്‍ത്തികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വോട്ടര്‍മാരുടെ എണ്ണം ക്രമീകരിക്കാന്‍ വേണ്ടിയാണിത്. 1200 നും 1450നും മധ്യേയാണ് തിരുവല്ല നഗരസഭയിലെ ഓരോ വാര്‍ഡിലെയും വോട്ടര്‍മാരുടെ എണ്ണം.
കോഴഞ്ചേരിയില്‍ 14 വാര്‍ഡുകള്‍
കോഴഞ്ചേരി: ഗ്രാമപഞ്ചായത്തില്‍ ഒരു വാര്‍ഡ് കൂടും. ടൗണില്‍ മൂന്ന് വാര്‍ഡുകള്‍ ഉണ്ടാകും. നിലവിലെ വാര്‍ഡുകളുടെ അതിര്‍ത്തികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
വാര്‍ഡ് 01 - കീഴുകര, 02 - മേലുകര, 03 - മേലുകര കിഴക്ക്, 04 - കോളജ് വാര്‍ഡ്, 05 - പാമ്പാടിമണ്‍, 06 - കുരങ്ങുമല, 07 - കോഴഞ്ചേരി ഈസ്റ്റ്, 08 - ചേക്കുളം, 09 - വഞ്ചിത്രമല, 10 - തെക്കേമല സൗത്ത്, 11 - കുന്നത്തുകര, 12 - തെക്കേമല ടൗണ്‍, 13 - കോഴഞ്ചേരി ടൗണ്‍ സൗത്ത്, 14 - കോഴഞ്ചേരി ടൗണ്‍ നോര്‍ത്ത്.
കോന്നിയില്‍ ഇനി 20 വാര്‍ഡുകള്‍
കോന്നി: ഗ്രാമപഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളാണ് കൂടുന്നത്. നിലവിലെ വാര്‍ഡുകളുടെ അതിര്‍ത്തികളില്‍ സമൂലമായ മാറ്റം കോന്നിയിലുണ്ടായിട്ടുണ്ട്. തേക്കുമല, സിവില്‍ സ്റ്റേഷന് എന്നിവയാണ് പുതിയ വാര്‍ഡുകള്‍. 1350നും 1600നും മധ്യേയാണ് വാര്‍ഡുകളില്‍ ജനസംഖ്യ കണക്കാക്കിയിരിക്കുന്നത്.
01 - മണിയന്‍പാറ, 02 - കിഴക്കുപുറം, 03 - ചെങ്ങറ, 04 അട്ടച്ചാക്കല്‍, 05 - തേക്കുമല, 06 - കൈതക്കുന്ന്, 07 - അതുമ്പുകുളം, 08 - കൊന്നപ്പാറ, 09 - പയ്യനാമണ്‍, 10 - പെരിഞ്ഞൊട്ടയ്ക്കല്‍, 11 - മുരിങ്ങമംഗലം, 12 - മങ്ങാരം, 13 - എലിയറയ്ക്കല്‍, 14 - വകയാര്‍, 15 - മഠത്തില്‍ക്കാവ്, 16 - വട്ടക്കാവ്, 17 - കോന്നി ടൗണ്‍, 18 - സിവില്‍ സ്റ്റേഷന്, 19 - മാമ്മൂട്, 20 - ചിറ്റൂര്‍.
പഴവങ്ങാടിയിലും അതിര്‍ത്തി മാറ്റം
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തില്‍ വാര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ധനയില്ലെങ്കിലും നിലവിലെ അതിര്‍ത്തികളില്‍ മാറ്റംവരും. ജനസംഖ്യ ക്രമപ്പെടുത്തുന്നതിലേക്കാണ് അതിര്‍ത്തിമാറ്റം. ഓരോ വാര്‍ഡിലും ശരശാരി ജനസംഖ്യ 1300നും 160 നും ഇടയ്ക്കാണ് കണക്കാക്കിയിരിക്കുന്നത്. വാര്‍ഡുകളുടെ പേരുകള്‍ പഴയതുപോലെ നിലനിര്‍ത്തിയിരിക്കുകയാണ്.
01 - പനവേലിക്കുഴി, 02 - മക്കപ്പുഴ, 03 - വാകത്താനം, 04 കണ്ണങ്ക, 05 - ചേത്തയ്ക്കല്‍, 06 - നീരാട്ടുകാവ്, 07 - കരികുളം, 08 - കാഞ്ഞിരത്താമല, 09 - ഒഴുവന്‍പാറ, 10 - മുക്കാലുമണ്‍, 11 - മോതിരവയല്‍, 12 - ഐത്തല, 13 - കോളജ് തടം, 14 - ആ്റിന്ഭാഗം, 15 - ഇട്ടിയപ്പാറ, 16 - പൂഴിക്കുന്ന്, 17 മന്ദമരുതി.
കോട്ടാങ്ങലിൽ ഒരു വാര്‍ഡ് കൂടും
കോട്ടാങ്ങൽ: ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളുടെ പുന്വിഭജനം കരടു പട്ടികയില്‍ നിലവിലെ അതിര്‍ത്തികളില്‍ മാറ്റമുണ്ട്. പുതുതായി ഒരു വാര്‍ഡ് കൂടി പഞ്ചായത്തിനുണ്ടാകും. ഇതോടെ വാര്‍ഡുകളുടെ എണ്ണം പതിനാലാകും.
01 - മേലെ പാടിമണ്‍, 02 - ശാസ്താംകോയിക്കല്‍, 03 - വായ്പൂര്, 04 - കുളത്തൂര്‍, 05 മലമ്പാറ, 06 - കോട്ടാങ്ങല്‍ പടിഞ്ഞാറ്, 07 - കോട്ടാങ്ങല്‍ കിഴക്ക്, 08 - ചുങ്കപ്പാറ വടക്ക്, 09 - ചുങ്കപ്പാറ തെക്ക്, 10 - കേരളപുരം, 11 - കുമ്പിളുവേലി, 12 - കണ്ണങ്കര, 13 - ഊട്ടുകുളം, 14 - പെരുമ്പാറ.