ചിറ്റാർ ജിഎൽപിഎസിന് പുതിയ കെട്ടിടം
1480352
Tuesday, November 19, 2024 7:38 AM IST
ചിറ്റാർ: ഗവൺമെന്റ് എൽപി സ്കൂളിന് അത്യാധുനിക സൗകര്യങ്ങളോടെ രണ്ടുനില മന്ദിരം പണിയും. 5500 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. സംസ്ഥാന സർക്കാർ അനുവദിച്ച 1.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നതെന്ന് കെ.യു. ജനീഷ് കുമാർഎംഎൽഎ അറിയിച്ചു.
പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമാണച്ചുമതല. 18 മാസ കാലാവധിയ്ക്കുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പൂർത്തിയാക്കാനുള്ള പണികൾ പുരോഗമിക്കുകയാണ്. എട്ട് ക്ലാസ്മുറികളും സ്റ്റാഫ് റൂമും കെട്ടിടത്തിലുണ്ടാകും.
കെ.യു. ജനീഷ് കുമാർ എംഎൽഎ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി. ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർ, വൈസ് പ്രസിഡന്റ് രവികല എബി, ബ്ലോക്ക് പഞ്ചായത്തംഗം ഷിജിമോഹൻ, പഞ്ചായത്തംഗങ്ങളായ രവി കണ്ടത്തിൽ, ആദർശ് വർമ, പ്രധാനാധ്യാപകൻ ബിജു തോമസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.മുരളീധരൻ, ടി.കെ.സജി എന്നിവരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.