അ​ടൂ​ർ: സെ​ൻ​ട്ര​ൽ ട്രാ​വ​ൻ​കൂ​ർ സ​ഹോ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള അ​ത്‌​ല​റ്റി​ക്സ് മീ​റ്റ് ഇ​ന്നും നാ​ളെ​യും കൊ​ടു​മ​ൺ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ബി​ൻ​സി സൂ​സ​ൻ പ​താ​ക ഉ​യ​ർ​ത്തും. 2010ലെ ​കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ഗോ​ൾ​ഡ് മെ​ഡ​ലി​സ്റ്റാ​യ സി​നി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ന്യൂ​മാ​ൻ സ്കൂ​ൾ മാ​നേ​ജ​ർ തോ​മ​സ് മാ​ത്യു ഒ​ളി​മ്പി​ക് ടോ​ർ​ച്ച് കൈ​മാ​റും. ജി​ല്ലാ അ​ത് ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ മാ​ർ​ച്ച് പാ​സ്റ്റ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.

അ​ത്‌ലറ്റി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പ്ര​സ​ന്ന​കു​മാ​ർ, എം​ജി​എം സ്കൂ​ൾ മാ​നേ​ജ​ർ ഡോ. ​ശാ​മു​വേ​ൽ ജോ​ൺ കോ​ർ എ​പ്പി​സ്കോ​പ്പ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സെ​ൻ​ട്ര​ൽ ട്രാ​വ​ൻ​കൂ​ർ സ​ഹോ​ദ​യ സ്കൂ​ളു​ക​ളി​ൽ നി​ന്ന് 1500 കാ​യി​ക താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.