അ​ടൂ​ർ: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ വീ​ട് ക​യ​റി അ​ക്ര​മി​ച്ച ശ​രീ​ര​ത്തി​ൽ കി​ട​ന്ന സ്വ​ർ​ണാ​ഭര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ യു​വ​തി അ​റ​സ്റ്റി​ൽ.‌

ന​ലൂ​ർ തെ​ൻ​മ​ല ഉ​റു​കു​ന്ന് മ​നീ​ഷാ ഭ​വ​നി​ൽ ര​ഞ്ജി​നി​യെ​യാ​ണ് (32) ഏ​നാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഞ്ജി​നി​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ര​ണ്ടാം ഭ​ർ​ത്താ​വി​നെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇക്കഴിഞ്ഞ 13ന് ​പു​തു​ശേ​രി ഭാ​ഗം ല​താ മ​ന്ദി​ര​ത്തി​ൽ ന​ളി​നി(80)​യെയാ​ണ് വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച ശേ​ഷം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. ര​ണ്ടു പേ​രാ​ണ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തെ​ന്നാ​ണ് ന​ള​നി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.

ഇ​വ​രെ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി​യ ശേഷമാണ് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ​യോ​ധി​ക​യു​ടെ വീ​ടി​നു സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽനി​ന്ന് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ഒ​രു മൊ​ബൈ​ൽ ഫോ​ൺ കിട്ടി. ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ഞ്ജി​നി​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് ഒ​രു കോ​ൾ പോ​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി.തുടർന്നു ര​ഞ്ജി​നി​യെ ക​ണ്ടെ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. സ്വ​ർ​ണം പു​ന​ലൂ​രി​ലു​ള്ള ക​ട​യി​ൽ വി​റ്റതാ​യും ക​ണ്ടെ​ത്തി.