പത്തനംതിട്ട ഉപജില്ലാ സ്കൂൾ കലോത്സവം ആരംഭിച്ചു
1480350
Tuesday, November 19, 2024 7:38 AM IST
പത്തനംതിട്ട: പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവം ധ്വനിക പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. വാർഡ് കൗൺസിലർ സിന്ധു അനിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ചലചിത്രതാരം ചൈതന്യ പ്രകാശ് കലാമത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. എഇഒ ടി. എസ്. സന്തോഷ് കുമാർ പ്രസംഗിച്ചു. ആറു വേദികളിലായി 3000 ത്തോളം മൽസാരാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
മംഗലംകളി, ഇരുള നൃത്തം, പളിയനൃത്തം, പണിയ നൃത്തം, മലയപ്പുലയ ആട്ടം എന്നീ അഞ്ച്
ഗോത്രകലകളിലും ഇക്കുറി മൽസരമുണ്ട്. തമിഴ് മീഡിയം സ്കൂളായ ഗവി എൽപിഎസിലെ കുട്ടികളും ആദ്യമായി കലോൽസവത്തിൽ പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുണ്ട്.ജലച്ഛായം എൽപി വിഭാഗം മത്സരത്തിൽ ഗവി സ്കൂളിലെ എസ്. ഹർഷിണിക്കാണ് ഒന്നാം സ്ഥാനം.
കലോത്സവ സമാപന സമ്മേളനം നാളെ വൈകുന്നേരം 6.30ന് നടക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ സമ്മാനദാനം നിർവഹിക്കും.