ഋഷിപഞ്ചമി ആഘോഷം എട്ടിന്
1450980
Friday, September 6, 2024 3:01 AM IST
പത്തനംതിട്ട: അഖിലകേരള വിശ്വകർമ മഹാസഭ ജില്ലയിലെ അടൂർ, തിരുവല്ല, മല്ലപ്പള്ളി, പത്തനംതിട്ട യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ ഋഷിപഞ്ചമി ആഘോഷം എട്ടിന് പത്തനംതിട്ടയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 8.30 ന് സ്വാഗത സംഘം രക്ഷാധികാരി പി. വിശ്വനാഥൻ ആചാരി പതാക ഉയർത്തും.
ഒന്പതിന് മുത്തൂറ്റ് ആശുപത്രി ജംഗ്ഷനിൽനിന്ന് ശോഭായാത്ര ആരംഭിച്ച് അബാൻ ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ, ജനറൽ ആശുപത്രി വഴി റോയൽ ഓഡിറ്റോറിയത്തിൽ സമാപിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ഇ.കെ. വിശ്വനാഥൻ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി, പന്തളം നഗരസഭാധ്യക്ഷ സുശീല സന്തോഷ് എന്നിവർ മുഖ്യാതിഥികളായിരിക്കും. വിശ്വകർമ മഹാസഭ പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് എം.പി. മോഹനൻ ഋഷിപഞ്ചമി സന്ദേശം നൽകും.
സ്വാഗതസംഘം ചെയർമാൻ ഇ.കെ. വിശ്വനാഥൻ, രക്ഷാധികാരി പി. വിശ്വനാഥൻ ആചാരി, ജനറൽ കൺവീനർ പി.ആർ. രഞ്ജിത്ത്. വൈസ് ചെയർമാൻ എം.പി. മോഹനൻ, കൺവീനർമാരായ ലക്ഷ്മി മംഗലത്ത്, കെ.എൻ. പരമേശ്വരൻ ആചാരി, വി.എസ്. കൃഷ്ണൻകുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.