കര്‍ഷകദിനാചരണം: അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
1438060
Monday, July 22, 2024 3:07 AM IST
വായ്പൂര്: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കാര്‍ഷികവികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഓഗസ്റ്റ് 17ന് കര്‍ഷകദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മുതിര്‍ന്ന കര്ഷകന്, സംയോജിത, യുവ, വിദ്യാര്‍ഥി, ജൈവ പട്ടിക ജാതി-വര്‍ഗ, വനിത, തേനീച്ച, ക്ഷീര മേഖലകളിലെയും കര്‍ഷക തൊഴിലാളി വിഭാഗത്തിലും അവാര്‍ഡിന് അപേക്ഷ നല്‍കാം.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. വെള്ളപേപ്പറില്‍ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദമായി എഴുതി തയാറാക്കി കൃഷിഭവനില്‍ നല്‍കണം.അവസാന തീയതി 31.