കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പി​ഞ്ചു​കു​ഞ്ഞ​ട​ക്കം ഒ​ന്പ​തു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, May 16, 2024 3:51 AM IST
അ​ടൂ​ർ: ഏ​നാ​ത്ത് എം​ജി ജം​ഗ്ഷ​നി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രു വ​യ​സു​ള്ള കു​ഞ്ഞു​ൾ​പ്പെ​ടെ ഒ​ന്പ​തു പേ​ർ​ക്ക് പ​രി​ക്ക്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​രു കാ​റി​ന് തീ​പി​ടി​ച്ചെ​ങ്കി​ലും കാ​ർ യാ​ത്രി​ക​ർ ത​ന്നെ പെ​ട്ടെ​ന്ന് തീ​യ​ണ​ച്ച​തി​നാ​ൽ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും ന​ട​ന്നി​ല്ല.

കാ​ർ യാ​ത്രി​ക​രാ​യ കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ആ​ബി​ദ (21), ഫാ​ത്തി​മ (48), സാ​ദി​ക്ക് (27), അ​ബു​ദു​ൾ സ​ലാം (58), അ​ബി​ദ​യു​ടെ ഒ​രു വ​യ​സു​ള്ള കു​ഞ്ഞ് എ​ന്നി​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

എ​തി​ർ​ദി​ശ​യി​ൽ​നി​ന്നെ​ത്തി​യ കാ​റി​ലെ യാ​ത്രി​ക​രാ​യ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ലാ​ഷ് (24), രാ​ജേ​ഷ് (38), കൃ​ഷ്ണ​കു​മാ​ർ(41), കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ദ്വാ​ര നാ​ഥ്(38) എ​ന്നി​വ​ർ​ക്കും നി​സാ​ര പ​രി​ക്കേ​റ്റു.