വ​നി​ത ഐ​ടി​ഐ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി
Friday, June 14, 2024 2:01 AM IST
ഭീ​മ​ന​ടി: ഭീ​മ​ന​ടി​യി​ലെ ബേ​ബി ജോ​ണ്‍ മെ​മ്മോ​റി​യ​ല്‍ വ​നി​ത ഐ​ടി​ഐ​ക്ക് വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​ന്ന​ടു​ക്കം എ​ച്ചി​പ്പൊ​യി​ലി​ലെ 1.07 ഏ​ക്ക​ര്‍ സ്ഥ​ലം സൗ​ജ​ന്യ​മാ​യി കൈ​മാ​റി. ഇ​തി​ന്‍റെ ആ​ധാ​രം ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ന്‍ ഐ​ടി​ഐ പ്രി​ന്‍​സി​പ്പ​ലി​ന് കൈ​മാ​റി.

2013 ജ​നു​വ​രി​യി​ലാ​ണ് ഐ​ടി​ഐ നി​ല​വി​ല്‍ വ​രു​ന്ന​ത്. ഏ​റെ​ക്കാ​ല​മാ​യി സ്ഥ​ല​പ​രി​മി​തി അ​നു​ഭ​വി​ക്കു​ന്ന ഐ​ടി​ഐ​ക്ക് സ്വ​ന്ത​മാ​യി വി​ശാ​ല​മാ​യ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നു​ള്ള സ്ഥ​ല​മാ​ണ് പ​ഞ്ചാ​യ​ത്ത് വി​ട്ടു​ന​ല്‍​കി​യ​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ഇ​സ്മാ​യി​ല്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ സി.​വി.​അ​ഖി​ല, കെ.​കെ. ത​ങ്ക​ച്ച​ന്‍, സെ​ക്ര​ട്ട​റി സി.​കെ.​പ​ങ്ക​ജാ​ക്ഷ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഇ.​ടി.​ജോ​സ്, ശാ​ന്തി​കൃ​പ, അ​ജേ​ഷ് അ​മ്പു, ലി​ല്ലി​ക്കു​ട്ടി, ടി.​എ.​ജ​യിം​സ്, എ​ന്‍.​വി.​പ്ര​മോ​ദ്, ഓ​മ​ന കു​ഞ്ഞി​കൃ​ഷ്ണ​ന്‍, സി. ​പി.​സു​രേ​ശ​ന്‍, ബി​ന്ദു മു​ര​ളീ​ധ​ര​ന്‍, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, എം.​വി.​ലി​ജി​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.