ത​ടി​യ​മ്പാ​ട് പാ​ലം ത​ട​സ​ങ്ങ​ൾ നീ​ങ്ങി: എം​പി
Friday, June 14, 2024 3:43 AM IST
ചെറു​തോ​ണി: സേ​തു​ബ​ന്ധ​ൻ - (സി​ആ​ർ​ഐ​എ​ഫ്) പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​നു​വ​ദി​ച്ച ത​ടി​യ​മ്പാ​ട്-മ​രി​യാ​പു​രം പാ​ല​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി.

എം​പി എ​ന്ന നി​ല​യി​ൽ ത​ന്‍റെ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് 2022- 23 സാ​മ്പ​ത്തി​ക വ​ർ​ഷം സി ​ആ​ർ ഐ എ​ഫ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ടി​യ​മ്പാ​ട് - മ​രി​യാ​പു​രം പാ​ല​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഫ​ണ്ട​നു​വ​ദി​ച്ച​ത്.

പാ​ല​ത്തി​​ന്‍റെ എ​സ്റ്റി​മേ​റ്റ് തു​ക​യാ​യ 32 കോ​ടി രൂ​പ​യും പൂ​ർ​ണ​മാ​യും കേ​ന്ദ്ര സ​ർ​ക്കാ​ർ 2023 ഏ​പ്രി​ലി​ൽ ന​ൽ​കി​യ​തു​മാ​ണ്. അ​നാ​വ​ശ്യ​മാ​യി പ​ദ്ധ​തി വൈ​കി​പ്പി​ച്ച​ത് പാ​ർ​ല​മെ​​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എഫി​ന് നേ​ട്ട​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ മാ​ത്ര​മാ​യി​രു​ന്നു.

ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ച്ച​പ്പോ​ൾ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​നാ​വ​ശ്യ​മാ​യി ധ​ന​വ​കു​പ്പും പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പും പ​ദ്ധ​തി വൈ​കി​പ്പി​ച്ച​തി​ന് എം​പി എ​ന്ന നി​ല​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.