ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​ക്ക് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ പു​ര​സ്കാ​രം
Thursday, June 13, 2024 4:24 AM IST
അ​ടൂ​ർ: ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​ക്കു മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ത്തി​ന് പു​ര​സ്കാ​രം. 2024-ലെ ​സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ അ​വാ​ർ​ഡു​ക​ളി​ലാ​ണ് അ​ടൂ​ർ ലൈ​ഫ് ലൈ​ൻ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി മൂ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

ഖ​ര - ദ്ര​വ - ബ​യോ​മെ​ഡി​ക്ക​ൽ ഈ ​വേ​സ്റ്റ് മാ​ലി​ന്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ സം​സ്ക​രി​ക്കു​ന്ന​തി​നാ​യി അ​നു​വ​ർ​ത്തി​ച്ചുവ​രു​ന്ന ന​ട​പ​ടി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വാ​ർ​ഡ്. തി​രു​വ​ന​ന്ത​പു​ര​ത്തു ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.

ലൈ​ഫ് ലൈ​നിനു​വേ​ണ്ടി സി​ഇ​ഒ ഡോ.​ ജോ​ർ​ജ് ചാ​ക്ക​ച്ചേ​രി, പ്ലാ​ന്‍റ് മാ​നേ​ജ​ർ സേ​തുമാ​ധ​വ​ൻ എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.