വൈഷ്ണവ ദേവീക്ഷേത്രത്തിലെ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചു
1429116
Friday, June 14, 2024 12:01 AM IST
കൊട്ടാരക്കര: ജമ്മു കാശ്മീരിലെ വൈഷണവ ദേവീക്ഷേത്രത്തിനു നേരെ നടന്ന ഭീകരാക്രമണത്തിൻ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം.
ജമ്മുവിലെ വൈഷ്ണവി ക്ഷേത്രത്തിൽ ദർശനത്തിന് പോയ പിഞ്ചുകുഞ്ഞടക്കം ആർക്കും സംഘപരിവാറുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും അവർക്ക് നേരെയാണ് തീവ്രവാദികൾ ഭീകരാക്രമണം നടത്തിയത്. കേന്ദ്ര സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നു ധർണ ഉദ്ഘാടനം ചെയ്തു വിശ്വഹിന്ദു പരിഷത്ത് ജില്ലാ സത്സംഗ പ്രമുഖ് മഞ്ചള്ളൂർ സദീഷ് പറഞ്ഞു.
യോഗത്തിൽ ശ്യാമള കുമാരി, ഗിരിജ, ഹരികുമാർ ഗോപാലൻ, സേതു നെല്ലിക്കോട്, അരുൺ മിത്ര, പ്രേംകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.