കാർ നിയന്ത്രണംവിട്ടു മറിഞ്ഞ് നാലുപേർക്കു പരിക്ക്
1428561
Tuesday, June 11, 2024 6:21 AM IST
കോഴഞ്ചേരി: അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് നാലു യുവാക്കള്‍ക്കു പരിക്ക്. ഞയറാഴ്ച രാത്രി പത്തോടെയാണ് അപകടം. ഇളപ്പുങ്കല്‍ - ചിറയിറമ്പ് റോഡില്‍ ചിറയിറമ്പ് എംറ്റിഎല്പിഎസിനു സമീപത്തെ വളവില്‍ നിയന്ത്രണംവിട്ട കാര്‍ സ്കൂളരികിലെ കലുങ്കിന്റെ കെട്ടില്‍ ഇടിച്ച ശേഷം ഇരുപത് വാരയിലധികം ദൂരത്തിലുള്ള വീടിന്റെ മതിലില്‍ ചെന്നിടിച്ച് മതില് തകര്‍ത്ത് കരണം മറിയുകയായിരുന്നു. കാറിന്റെ ടയര്‍ ഊരിത്തെറിച്ച് വീടിന്റെ പാരപ്പറ്റിലിടിച്ച് വീടിനും കേടുപാടുകള്‍ സംഭവിച്ചു.
ഇലവുംതിട്ട സ്വദേശി അഭിനന്ദു, മണ്ണാറക്കുളഞ്ഞി സ്വദേശി രാഹുല്‍, ചിറയിറമ്പ് സ്വദേശികളായ ജെറിന്, സാം എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. നാല് പേരും തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗുരുതരമായി പരിക്കേറ്റ സാം തീവ്രപരിചരണ വിഭാഗത്തിലാണ്. അഭിനന്ദുവിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട വാഹനം.