ഓ​ട പ​ണി ത​ട​സ​പ്പെ​ട്ടു, കൊ​ടു​മ​ണ്ണി​ൽ ബി​ജെ​പി​യു​ടെ റോ​ഡ് ഉ​പ​രോ​ധം
Friday, June 14, 2024 4:03 AM IST
‌കൊ​ടു​മ​ൺ : കൈ​പ്പ​ട്ടൂ​ർ - ഏ​ഴം​കു​ളം റോ​ഡ് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന കൊ​ടു​മ​ണ്ണി​ൽ ഓ​ട നി​ർ​മാ​ണ​ത്തി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റിലും റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​ലും മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ ഭ​ർ​ത്താ​വ് ജോ​ർ​ജ് ജോ​സ​ഫി​ന്‍റെ അ​ന​ധി​കൃ​ത ഇ​ട​പെ​ട​ൽ വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​യു​ടെ രാ​ജി ആ​വശ്യ​പ്പെ​ട്ട് ബി​ജെ​പി കൊ​ടു​മ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ടു​മ​ണ്ണി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും റോ​ഡ് ഉ​പ​രോ​ധ​വും ന​ട​ത്തി.

കൊ​ടു​മ​ൺ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു റോ​ഡ് ഉ​പ​രോ​ധം. സ​മ​രം യു​വ​മോ​ർ​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​സി​ഡ​ന്‍റ് നി​തി​ൻ എ​സ്. ശി​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി കൊ​ടു​മ​ൺ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ന​ന്ദ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റോ​ഡ് ഉ​പ​രോ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെയും നേ​താ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.